റഹ്മോ 2013

കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാ ഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാര്‍ ഗ്രീഗോറിയോസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ കല്‍ക്കട്ട ഭദ്രാസനാധിപനായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ സ്തേഫാനോസ് തിരുമേനിയുടെ സ്മരണാര്‍ത്ഥം ഭിലായ് സെന്റ് തോമസ് മിഷന്‍ സെന്ററില്‍ ആരംഭിക്കുന്ന എം.ജി.എം. ബുക്ക് ബൈന്‍ഡിംഗ് യൂണിറ്റിന്റെ ധനശേഖരണാര്‍ത്ഥം “റഹ്മോ 2013” നടത്തപ്പെടുന്നു.
ഏപ്രില്‍ 26-ാം തീയതി ഉച്ചയ്ക്ക് 3.30 മുതല്‍ അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ വെച്ച് നടക്കുന്ന റഹ്മോ 2013-ല്‍ വിവിധ കലാ-സാംസ്കാരിക പരിപാടികള്‍ അരങ്ങേറും.

Comments

comments

Share This Post