സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് അരമനപ്പള്ളിയിലെ പെരുനാള്‍ 28 മുതല്‍

പറന്തല്‍. അടൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് അരമനപ്പള്ളിയിലെ പെരുനാള്‍ 28 മുതല്‍ മേയ് ഏഴുവരെ നടക്കും. നാളെ വൈകിട്ട് 6.45നു ജോഷ്വാ മാര്‍ നിക്കോദീമോസിന്റെ പ്രഭാഷണം. 28ന് രാവിലെ 7.45നു ജോഷ്വാ മാര്‍ നിക്കോദീമോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാന, ഒന്‍പതിന് കൊടിയേറ്റ് നേര്‍ച്ചവിളമ്പ്, 12ന് കുരിശടികളില്‍ കൊടിയേറ്റ്. മേയ് രണ്ടിന് വൈകിട്ട് 5.30ന് ചെമ്പില്‍ അരിയിടീല്‍, 6.40ന് സെമിത്തേരിയില്‍ ധൂപപ്രാര്‍ഥന, ഏഴിന് പെരുനാള്‍ ഒരുക്ക ധ്യാനം.
മൂന്നിന് രാത്രി ഏഴിനു കണ്‍വന്‍ഷന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്യും. 7.30നു ഫാ. തോമസ് പി. മുകളില്‍, നാലിന് രാത്രി ഏഴിനു ഫാ. ഡോ. ഒ. തോമസ്, അഞ്ചിന് രാത്രി ഏഴിനു റവ. ജോസഫ് സാമുവല്‍ കറുകയില്‍ കോറെപ്പിസ്കോപ്പ എന്നിവര്‍ പ്രസംഗിക്കും. ആറിന് വൈകിട്ട് മൂന്നിന് റാസ, രാത്രി ഏഴിന് ഡോ. തോമസ് മാര്‍ അത്തനാസിയോസ് പ്രസംഗിക്കും. ഏഴിന് രാവിലെ എട്ടിന് മൂന്നിന്‍മേല്‍ കുര്‍ബാന, 10ന് ചെമ്പെടുപ്പ് റാസ, 10.45ന് ശൈഹികവാഴ്വ്, 11ന് വെച്ചൂട്ട്, 11.30ന് കൊടിയിറക്ക് എന്നിവയാണ് പരിപാടികള്‍.

Comments

comments

Share This Post