മൈലപ്ര ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ പെരുനാള്‍ 28 മുതല്‍

പത്തനംതിട്ട. മൈലപ്ര വലിയ പള്ളിയിലെ ഗീവര്‍ഗീസ് സഹദായുടെ പെരുനാളിന് 28നു കൊടിയേറും. 10നു പെരുനാള്‍ കൊടിയുമായുള്ള പ്രദക്ഷിണം നടക്കും. 10.30നു വികാരി ഫാ. ഗബ്രിയേല്‍ ജോസഫ് വടശേരിയത്തു കൊടിയേറ്റും. 2.30നു കൊടിയേറ്റു ഘോഷയാത്ര പള്ളിയില്‍ നിന്നു പുറപ്പെട്ട് ഇടവകയിലെ എല്ലാ കുരിശടിയിലും കൊടിയേറ്റി തിരികെ പള്ളിയില്‍ എത്തും. അന്നേ ദിവസം ഇടവകയിലെ എല്ലാ ഭവനങ്ങളിലും കൊടി ഉയര്‍ത്തും.
29നു മുണ്ടുകോട്ടയ്ക്കല്‍ കുരിശടിയില്‍ ഫാ. ബോബിന്‍ കോശി ഏബ്രഹാം, 30നു വല്യയന്തി കുരിശടിയില്‍ ഫാ. വര്‍ഗീസ് മാത്യു, മേയ് ഒന്നിനു പറമ്പില്‍പ്പടി കുരിശടിയില്‍ ഫാ. എബി ഏബ്രഹാം, രണ്ടിനു മന്ദപ്പുഴ കുരിശടിയില്‍ ഫാ. ലെസ്ലി പി. ചെറിയാന്‍, മൂന്നിന് ഇടക്കര കുരിശടിയില്‍ ഫാ. എം.കെ. മാത്യുവും സുവിശേഷ പ്രസംഗം നടത്തും. മേയ് മൂന്നിനു 10ന് ഫാ. തോമസ് കെ. ഏലിയാസ് നയിക്കുന്ന ഒരുക്ക ധ്യാനം. നാലിന് 9.30ന്  പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയുടെ സൌജന്യ കാന്‍സര്‍ രോഗ നിര്‍ണയവും നേത്രപരിശോധനയും നടക്കും.
രണ്ടു മണിക്കു നടക്കുന്ന മര്‍ത്തമറിയം സമാജം ജില്ലാ സമ്മേളനം കുര്യാക്കോസ് മാര്‍ ക്ളിമ്മീസ് ഉദ്ഘാടനം ചെയ്യും. അഞ്ചിന് 9.30ന് ചെമ്പില്‍ അരിഇടീല്‍ കര്‍മം നടക്കും. 1.30നു സെന്റ് ജോര്‍ജ് യുവജന പ്രസ്ഥാനത്തിന്റെ അഖില മലങ്കര ക്വിസ് മല്‍സരം നടക്കും. വൈകിട്ട് ഏഴിനു കുടുംബ സംഗമം ഡോ.
ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. പ്രധാന പെരുനാള്‍ ആറിനും ഏഴിനുമായി നടക്കുമെന്നു വികാരി ഫാ. ഗബ്രിയേല്‍ ജോസഫ് വടശേരിയത്ത്, ട്രസ്റ്റി മാത്യു തോമസ് എന്നിവര്‍ പറഞ്ഞു.
ആറിനു രാവിലെ ഏഴിനു സമൂഹബലി, 10ന് അഖണ്ഡപ്രാര്‍ഥന, 3.30നു വാദ്യഘോഷം, 4.30നു മണ്ണാരക്കുളഞ്ഞി മാര്‍ ബസോലിയോസ് ഗ്രിഗോറിയോസ് പള്ളി, കുമ്പഴ വടക്ക് പാലമൂട് മാര്‍ കുര്യാക്കോസ് പള്ളി, പത്തനംതിട്ട സെന്റ് ഗ്രിഗോറിയോസ് പള്ളി എന്നിവിടങ്ങളില്‍ നിന്നും ഇടവകയിലെ നാലു ചാപ്പലുകളില്‍ നിന്നുമുള്ള റാസകള്‍ പുറപ്പെടും. വൈകിട്ട് ആറിനു പദയാത്രികര്‍ക്കു സ്വീകരണം. തുടര്‍ന്നു തീര്‍ഥാടക സംഗമം നടക്കും. ഡോ. യാക്കോബ് മാര്‍ ഐറേനിയസ് അനുഗ്രഹപ്രഭാഷണം നടത്തും. എട്ടു മണിക്കു പള്ളിയില്‍ നിന്നാരംഭിക്കുന്ന പെരുനാള്‍ റാസ പഞ്ചായത്ത് ജംക്ഷന്‍, പാലമൂട് കുരിശടി എന്നിവിടങ്ങളില്‍ എത്തി ധൂപ പ്രാര്‍ഥനയ്ക്കു ശേഷം തിരിച്ചെത്തും.
ഏഴിന് 7.30ന് ഡോ. യാക്കോബ് മാര്‍ ഐറേനിയസിന്റെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന. 11 മണിക്കു പകല്‍ റാസ പള്ളിയില്‍ നിന്നു പുറപ്പെട്ട് ഞുണ്ണുങ്കല്‍പ്പടിയില്‍ എത്തി തിരിച്ചു കുരിശടിയിലെ ധൂപപ്രാര്‍ഥനയ്ക്കു ശേഷം പള്ളിയില്‍ എത്തും. 12.30നു നേര്‍ച്ചസദ്യ തുടങ്ങും. പ്രസിദ്ധമായ ചെമ്പെടുപ്പ് 1.30നു നടക്കും. തുടര്‍ന്നു പെരുനാളിനു കൊടിയിറങ്ങും.

Comments

comments

Share This Post