അറത്തില്‍ സെന്റ് ജോര്‍ജ്ജ് മഹാ ഇടവക പെരുന്നാള്‍ 28 മുതല്‍

പന്തളം: അറത്തില്‍ സെന്റ് ജോര്‍ജ്ജ് മഹാ ഇടവക 204-ാം പെരുന്നാളിന് 28ന് കൊടിയേറും. മേയ് 7ന് ഉച്ചയ്ക്ക് ഒന്നിന് കൊടിയിറക്കത്തോടെ സമാപിക്കും.
കൊടിയേറ്റിന് മുന്നോടിയായി 27ന് നാലിന് ഫാ. ജോണ്‍സണ്‍ പറയ്ക്കലിന്റെ നേതൃത്വത്തില്‍ ഒരുക്കധ്യാനം, 6ന് പിതൃസ്മൃതി, 6.30ന് നേര്‍ച്ചവിളമ്പ് എന്നിവ നടക്കും. 28ന് രാവിലെ 8ന് കുര്‍ബ്ബാന, 10ന് കൊടിയേറ്റ്, 11.30ന് കല്‍വിളക്ക് സമര്‍പ്പണം, 12ന് മുട്ടാര്‍ സെന്റ് ജോര്‍ജ്ജ്, മുളയ്ക്കാംവെട്ടത്ത് എന്നീ കുരിശിന്‍ സൌധങ്ങളില്‍ കൊടിയേറ്റ്. എല്ലാ ദിവസവും 8ന് കുര്‍ബ്ബാന നടക്കും.
മേയ് 1ന് 2ന് ചെങ്ങന്നൂര്‍ ഭദ്രാസന ബാലസമാജം പ്രവര്‍ത്തനോദ്ഘാടനം നിലയ്ക്കല്‍ ഭദ്രാസനാധഇപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ നിര്‍വഹിക്കും. ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. 6ന് കണ്‍വന്‍ഷന്‍, റവ. ജോസ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും. ബ്രദര്‍ അജി ബത്തേരി പ്രസംഗിക്കും, അറത്തുല്‍ ഗ്രേറ്റ് ചര്‍ച്ച് വോയ്സ് ഗാനശുശ്രൂഷ നടത്തും.
കണ്‍വന്‍ഷനില്‍ ഭദ്രാസന ആഭ്യന്തര സുവിശേഷസംഘം വൈസ് പ്രസിഡന്റ് ഫാ. ബിജു ടി.മാത്യു, ഫാ. മത്തായി കുന്നില്‍ എന്നിവര്‍ പ്രസംഗിക്കും. 3ന് 6.30ന് പരിശുദ്ധ പരുമല തിരുമേനി അനുസ്മരണവും മദ്ധ്യസ്ഥപ്രാര്‍ത്ഥനയും നടക്കും.
4ന് മഹാ ഇടവകദിനം, ജോര്‍ജ്ജിയന്‍ അവാര്‍ഡ് വിരണം എന്നിവയോടനുബന്ധിച്ച് 10ന് സൌജന്യ ദന്ത ചികിത്സാ ക്യാംപ്, നാലിന് വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം, 5ന് പൊതുസമ്മേളനം കേന്ദ്ര സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും. ജോര്‍ജ്ജിയന്‍ അവാര്‍ഡ് ജേതാവായ ഓര്‍ത്തഡോക്സ് സഭ സീനിയര്‍ മെത്രാപ്പോലീത്ത തോമസ് മാര്‍ അത്തനാസിയോസിന് കൊടിക്കുന്നില്‍ സുരേഷ് പുരസ്കാരം സമ്മാനിക്കും. സഭാ ട്രസ്റി എം.ജോര്‍ജ്ജ് മുത്തൂറ്റ് എന്‍.ആര്‍.ഐ. ജീവകാരുണ്യ ഫണ്ട് ഉദ്ഘാടനം ചെയ്യും. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. ജീവകാരുണ്യ ഫണ്ട് വിതരണം ചെയ്യും. 7ന് ഗുരുവന്ദനം, 7.30ന് ഫുഡ് ഫെസ്റ്, 7.40ന് കഥകളി,
5ന് 8ന് തോമസ് മാര്‍ അത്തനാസിയോസിന്റെ കാര്‍മികത്വത്തില്‍ സമൂഹബലി, 10ന് ചെമ്പെടുപ്പ് റാസയും വിറകിടീലും. 6ന് 4ന് വാദ്യമേളങഅങള്‍ ഡിസ്പ്ളേ, 6ന് റാസ, ആശീര്‍വാദം, വാദ്യമേളം, വെടിക്കെട്ട്. 7ന് 7ന് ചെമ്പില്‍ അരിയിടീല്‍, 8ന് അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേംമിന്റെ മുഖ്യകാര്‍മികത്വത്തില്‍ അഞ്ചിന്മേല്‍ കുര്‍ബ്ബാന, 11ന് വെച്ചൂട്ട്, 1ന് കൊടിയിറക്ക്, രാത്രി 7ന് ഗാനമേള.
എപ്പിസ്കോപ്പല്‍ സഭയിലെ ഏറ്റവും മികച്ച ജീവകാരുണ്യ ശുശ്രൂഷകര്‍ക്ക് അറത്തില്‍ മഹാ ഇടവകയിലെ എന്‍.ആര്‍.ഐ. അസോസിയേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ജോര്‍ജ്ജിയന്‍ അവാര്‍ഡ് അര്‍ഹനായ മൂന്നാമത്തെ മഹദ്വ്യക്തിയാണ് അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത എന്ന് ഇടവക വികാരി ഫാ. ജോണ്‍ ഡാനിയേല്‍ കോര്‍-എപ്പിസ്കോപ്പാ, ജനറല്‍ കണ്‍വീനര്‍ ബന്നി മാത്യു എന്നിവര്‍ പറഞ്ഞു. കൂടാതെ അഭിവന്ദ്യ മെത്രാപ്പോലീത്തായുടെ 75-ാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി അവാര്‍ഡ് വിതരണ ദിനത്തില്‍ 75 അനാഥ കുട്ടികള്‍ക്ക് പുതുവസ്ത്രം നല്‍കും.

Comments

comments

Share This Post