ളാക്കൂര്‍ ഓര്‍ത്തഡോക്സ് പള്ളി ശതാബ്ദി ആഘോഷം 28ന്

പത്തനംതിട്ട: ളാക്കൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലെ ശതാബ്ദി ആഘോഷത്തിനും ഗീവറുഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളിനും 28ന് 10.30ന് വികാരി ഫാ. സാമുവേല്‍ ജോണ്‍ കൊടിയേറ്റും.
ആഘോഷങ്ങള്‍ മേയ് 1 മുതല്‍ 6 വരെ നടക്കും. 1ന് വൈകിട്ട് 7ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം വികാരി നിര്‍വഹിക്കും. 7.15ന് ഫാ. തോമസ് മാത്യു, 2ന് 7.15ന് ഫാ. കുര്യന്‍ ഡാനിയേല്‍, 3ന് 7.15ന് വന്ദ്യ ജോസഫ് സാമുവേല്‍ കറുകയില്‍ കോര്‍-എപ്പിസ്കോപ്പാ എന്നിവര്‍ പ്രസംഗിക്കും. 4ന് വൈകിട്ട് ആധ്യാത്മിക സംഘടനകളുടെ സംയുക്ത വാര്‍ഷികം ഫാ. കെ.വി. പോള്‍ ഉദ്ഘാടനം ചെയ്യും. മേയ് 5ന് 10.30ന് ശതാബ്ദിയും ഇടവക വികാരി ഫാ. സാമുവേല്‍ ജോണ്‍ സേവത്തുമണ്ണിലിന്റെ പൌരോഹിത്യ ജൂബിലി ആഘോഷവും മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ളിമ്മീസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. 1ന് സ്നേഹവിരുന്ന്, 7ന് റാസ.
മേയ് 6ന് 7ന് നേര്‍ച്ച ചെമ്പ് പുറപ്പെടും. 8.15ന് അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, 9.30ന് പെരുന്നാള്‍ സന്ദേശം, 11ന് ചെമ്പ് റാസ, 1.30ന് ചെമ്പും ചോറും റാസ, 3.30ന് നേര്‍ച്ചവിളമ്പ് കൊടിയിറക്ക്.
ശതാബ്ദി ആഘോഷത്തിനും പെരുന്നാളിനും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ട്രസ്റി വി.ജെ. ഡാനിയേല്‍, സെക്രട്ടറി ഷാബു തോമസ് എന്നിവര്‍ അറിയിച്ചു.

Comments

comments

Share This Post