ചാത്തന്നൂര്‍ വലിയപള്ളി പെരുന്നാള്‍ 28 മുതല്‍

ചാത്തന്നൂര്‍: തെക്കന്‍ കേരളത്തിലെ പുരാതന ദേവാലയമായ ചാത്തന്നൂര്‍ സെന്റ് ജോര്‍ജ്ജ് വലിയപള്ളിയിലെ വി.ഗീവറുഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ 28 മുതല്‍ മേയ് 7 വരെ ആചരിക്കും. Notice
28ന് രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം വികാരി ഫാ. കെ.ജെ. തോമസ് പള്ളി അങ്കണത്തില്‍ കൊടി ഉയര്‍ത്തും. വൈകിട്ട് പ്രാര്‍ത്ഥനാ യൂണിറ്റുകളുടെ വാര്‍ഷികം. മേയ് 3ന് വി.കുര്‍ബ്ബാന, ചാത്തന്നൂര്‍ ഡിസ്ട്രിക്ട് മദ്ധ്യസ്ഥ പ്രാര്‍ത്ഥന, 4ന് വിശുദ്ധ കുര്‍ബ്ബാന, കുടുംബസംഗമം. 5ന് വിശുദ്ധ കുര്‍ബ്ബാന, യുവജനസംഗമം. മേയ് 3 മുതല്‍ 5 വരെ എല്ലാ ദിവസവും വൈകിട്ട് 7ന് ഗാനശുശ്രൂഷയും തുടര്‍ന്ന് വചനശുശ്രൂഷയും ഉണ്ടായിരിക്കും.
മേയ് 6ന് വൈകിട്ട് സന്ധ്യാനമസ്കാരത്തിനുശേഷം റാസ പള്ളിയില്‍ നിന്നും പുറപ്പെട്ട് ദേശീയപാത വഴി ചാത്തന്നൂര്‍ കുരിശടിയിലെത്തി കാഞ്ഞിരംവിള വഴി മേലലേവിള ജംഗ്ഷനിലെത്തി പള്ളിയില്‍ സമാപിക്കും. 7ന് രാവിലെ പ്രഭാത നമസ്കാരം, വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന. പള്ളിയുടെ പുതിയ വെബ്സൈറ്റിന്റെ ഉദ്ഘാടനം അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത നിര്‍വഹിക്കും. തുടര്‍ന്ന് റാസ, ആശീര്‍വാദം, ലേലം, നേര്‍ച്ചവിളമ്പ്, കൊടിയിറക്ക് എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.

Comments

comments

Share This Post