പ്രഥമ കാതോലിക്കായുടെ കബറിടം വണങ്ങാന്‍ വിശ്വാസികള്‍ എത്തി

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പ്രഥമ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് പൌലോസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ കബറിടത്തില്‍ വണങ്ങി പ്രാര്‍ത്ഥിക്കാന്‍ വിശ്വാസി സമൂഹം കാല്‍നടയായെത്തി. Photo Gallery
മുറിമറ്റത്തില്‍ ബാവായെന്ന് വിശ്വാസികലുടെ ലോകത്ത് വിഖ്യാതനായ ബാവായുടെ ജന്മനാടായ കോലഞ്ചേരിയില്‍ നിന്നും സമീപ ഇടവകകളില്‍ നിന്നുമുള്ള വിശ്വാസികള്‍ പ്രാര്‍ത്ഥനാഗീതങ്ങളുമായി പാമ്പാക്കുട സെന്റ് തോമസ് ചെറിയപള്ളിയിലെത്തി.
ബാവായുടെ ജന്മനാടായ കോലഞ്ചേരിയിലെ വിശുദ്ധ പത്രോസ്-പൌലോസ് ശ്ളീഹന്മാരുടെ പള്ളിയില്‍ നിന്ന് ഉച്ചയ്ക്കാണ് കാല്‍നട തീര്‍ത്ഥയാത്ര പുറപ്പെട്ടത്. വികാരി ഫാ. ജേക്കബ് കുര്യന്‍, സഹ വികാരി ഫാ. മഹേഷ് തങ്കച്ചന്‍, തീര്‍ത്ഥയാത്ര സംഘം ഭാരവാഹികളായ പോള്‍ കുര്യന്‍, തമ്പി നെച്ചിയില്‍, എന്നിവരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ ഗീതങ്ങള്‍ പാടിനീങ്ങിയ സംഘം രാമമംഗലത്തെത്തിയപ്പോള്‍ നീറാംമുഗള്‍ ഭാഗത്തുനിന്നുള്ള തീര്‍ത്ഥാടകരും ഒപ്പം ചേര്‍ന്നു. രാമമംഗലം, കോട്ടപ്പുറം, മേമ്മുറി, വഴി നീങ്ങിയ തീര്‍ത്ഥയാത്ര പാമ്പാക്കുടയിലെത്തിയപ്പോള്‍ സഭാ വൈദിക ട്രസ്റി ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിന്റെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം അംഗങ്ങളും തീര്‍ത്ഥയാത്രയില്‍ ചേര്‍ന്നു.
പ്രഥമ കാതോലിക്കാ അന്ത്യവിശ്രമം കൊള്ളുന്ന പാമ്പാക്കുട സെന്റ് തോമസ് ചെറിയ പള്ളിയ്ക്ക് മുമ്പില്‍ ഇടവക ജനങ്ങളും പുരോഹിതരും ചേര്‍ന്ന് തീര്‍ത്ഥയാത്രികര്‍ക്ക് ഭക്തിനിര്‍ഭരമായ വരവേല്‍പ്പ് നല്‍കി.
വികാരി ഫാ. ഏബ്രഹാം വാലപ്പിള്ളില്‍, ഫാ. ജോസ് തോമസ്, ഫാ. ജേക്കബ് കുര്യന്‍, ഫാ. തോമസ് ചകിരിയില്‍, ഫാ. ജോസ് മലയില്‍, ഫാ. ജോസ് കുര്യാക്കോസ്, സാജു മടക്കാലില്‍, ജോസി ഐസക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Comments

comments

Share This Post