ശതാബ്ദി മന്ദിരം കൂദാശ ചെയ്തു

മാന്നാര്‍: ബുധനൂര്‍ സെന്റ് ഏലിയാസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നിര്‍മ്മിച്ച കാതോലിക്കേറ്റ് ശതാബ്ദി മന്ദിരത്തിന്റെ കൂദാശ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്താ, ബ്രഹ്മവാര്‍ ഭദ്രാസനാധിന്‍ അഭിവന്ദ്യ യാക്കോബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്താ എന്നിവരുടെ കാര്‍മികത്വത്തില്‍ നടന്നു.
ഫാ. മാത്യു ഏബ്രഹാം കാരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. തോമസ് കൊക്കാപറമ്പില്‍, ഫാ. മാമ്മന്‍ തോമസ്, ഫാ. ബിജു ടി.മാത്യു, ഫാ. സുനില്‍ ജോസഫ്, ഫാ. സൈമണ്‍ വര്‍ഗീസ്, ഡീക്കന്‍ ഫിലിപ്പ് ജോര്‍ജ്ജ്, മാനേജിങ് കമ്മിറ്റിയംഗം സജി പട്ടരുമഠം, സി.സി. തോമസ്, ബാബു വര്‍ഗീസ്, വില്‍സണ്‍ ജേക്കബ്, അനിയന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post