തീര്‍ത്ഥാടക സംഗമത്തിന് പുതുപ്പള്ളി ഒരുങ്ങി; സാംസ്കാരിക സമ്മേളനം ഇന്ന്

പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയിലെ പെരുന്നാളിന് മുന്നോടിയായി നടത്തുന്ന തീര്‍ത്ഥാടകസംഗമവും സാംസ്കാരിക സമ്മേളവും മേയ് 5ന് നടക്കും. രാവിലെ 11ന് സമ്മേനളം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടം ചെയ്യും. അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. ഭവനസഹായ വിതരണം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വിവാഹ സഹായ വിതരണം എം.എ. യൂസഫലിയും നിര്‍വഹിക്കും. സിനിമാതാരം കുഞ്ചാക്കോ ബോബന്‍ സി.ഡി. പ്രകാശം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എം.എ. യൂസഫലിക്ക് ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ്ജ് ബഹുമതി നല്‍കി ആദരിക്കും. ജോസ് കെ.മാണി എം.പി. മുഖ്യപ്രഭാഷണം നടത്തും. കളക്ടര്‍ മിനി ആന്റണി, പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസിമോള്‍ മനോജ് എന്നിവര്‍ പങ്കെടുക്കും.
വൈകിട്ട് 6ന് പള്ളിയുടെ കിഴക്കുള്ള വിവിധ കുരിശടികളില്‍ സന്ധ്യാനമസ്കാരവും പള്ളിയിലേക്ക് പ്രദക്ഷിണവും. രാത്രി 8ന് സെമിത്തേരിയില്‍ ധൂപപ്രാര്‍ത്ഥന, 8.30ന് കുരിശു സമര്‍പ്പണം.
മേയ് 6ന് രാവിലെ 9ന് അഞ്ചിന്മേല്‍ കുര്‍ബ്ബാന, 11ന് പ്രസിദ്ധമായ പൊന്നിന്‍കുരിശ് ത്രോണോസില്‍ സ്ഥാപിക്കും. 2.30ന് പുതുപ്പള്ളി, എറികാട് കരക്കാര്‍ വച്ചൂട്ടിനുള്ള വിറകുകളുമായി പള്ളിയിലേക്ക് വിറകിടീല്‍ ഘോഷയാത്ര നടത്തും. 5.30ന് പന്തിരുവഴി പുറത്തെടുക്കല്‍, രാത്രി 7ന് ഗീവറുഗീസ് സഹദാ അനുസ്മരണം, 9ന് കരിമരുന്ന് കലാപ്രകടനം, 10.30ന് തിരുശേഷിപ്പിങ്കല്‍ അഖണ്ഡപ്രാര്‍ത്ഥന.

Comments

comments

Share This Post