സാന്ത്വസ്പര്‍ശവുമായി അട്ടപ്പാടിയില്‍ ക്ളിനിക്ക് ആരംഭിച്ചു

പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ സാന്ത്വസ്പര്‍ശവുമായി തടാകം ആശ്രമത്തിന്റെ ക്ളിനിക്ക് ആരംഭിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മിഷന് പ്രവര്‍ത്തങ്ങളുടെ ഭാഗമായി ക്ളാര വാല്‍ഷ് സ്പെഷ്യാലിറ്റി സാറ്റലൈറ്റ് ക്ളിനിക്കാണ് ഗൂളിക്കടവില്‍ പ്രവര്‍ത്തം ആരംഭിച്ചത്.
ക്ളിനിക്കിന്റെ ഉദ്ഘാടം കോടമ്പത്തൂര്‍ തടാകം ആശ്രമം ആക്ടിങ് ആചാരിയയും ആശുപത്രി സെക്രട്ടറിയുമായ വന്ദ്യ എം.ഡി. യൂഹാനോന്‍ റമ്പാന്‍ നിര്‍വഹിച്ചു. ഫാ. യാക്കോബ് റമ്പാന്‍, ഫാ. എസ്.പോള്‍, ഫാ. സഖറിയ, ഡീക്കന്‍ ബഞ്ചമിന്‍ തോമസ്, ഡോ. ബിജോ തോമസ്, ഡോ. ദാനിയേല്‍ ഉദയന്‍, അട്ടപ്പാടി പഞ്ചായത്ത് ആംഗങ്ങള്‍, ആശ്രമ ബോര്‍ഡ് ആംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അട്ടപ്പാടിയില്‍ ആദിവാസികളുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന രോഗങ്ങളും ശിശുമരണനിരക്കും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിക്കുവാന്‍ പ്രേരണയായതെന്ന് ഫാ. എം.ഡി.യൂഹാനോന്‍ റമ്പാന്‍ പറഞ്ഞു.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കേരളത്തിന് വെളിയിലുള്ള ആദ്യത്തെ മിഷന്‍ ആശ്രമമായ കോയമ്പത്തൂര്‍ തടാകം ക്രിസ്തുശിഷ്യ ആശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ 41 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ബിഷപ്പ് വാല്‍ഷ് മെമ്മോറിയല്‍ ആശുപത്രിയുടെ സാറ്റ്ലൈറ്റ് ക്ലിനിക്കായിട്ടാണ് ഗൂളിക്കടവില്‍ ഈ ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്.  തടാകം ആശ്രമത്തിന്റെ സ്ഥാപകനായ ബിഷപ്പ് പെക്ക്ഹാം വാലിഷിന്റെ പത്നിയായ ക്ളാര വാലിഷിന്റെ നാമധേയത്തിലാണ് പുതിയ ക്ലിനിക്ക്.
മെഡിക്കല്‍, പീഡിയാട്രിക്, ഗൈനക്കോളജി, ത്വക്ക്, ദന്തല്‍, ഓര്‍ത്തോപീഡിക് വിഭാഗങ്ങലില്‍ വിദഗ്ദ ഡോക്ടറുമാരുടെ സേവം ഇവിടെ ലഭിക്കും. രാവിലെ 8 മുതല്‍ 6 വരെ ക്ലിനിക്ക് പ്രവര്‍ത്തിക്കും. സ്പെഷ്യാലിറ്റി ഡോക്ടറുമാരുടെ സേവം ഉച്ചകഴിഞ്ഞ് 3 മുതല്‍ 6 വരെയും ലഭ്യമാകും.

Comments

comments

Share This Post