ഒ.സി.വൈ.എം. തുമ്പമണ്‍ ഭദ്രാസന ഘടകത്തിന് പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ്

പത്തംതിട്ട: തെരുവുകളില്‍ വിശക്കുന്ന വയറുകളെത്തേടി എത്തുന്ന കാരുണ്യത്തിന് സഭയുടെ ആദരം. ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ യുവജപ്രസ്ഥാത്തിന്റെ ദേശീയ പുരസ്കാരമായ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് തുമ്പമണ്‍ ഭദ്രാസ ഘടകത്തിന്
പത്തംതിട്ട നഗരത്തില്‍ തെരുവുകളില്‍ കഴിയുന്നവര്‍ക്ക് എല്ലാ ശിയാഴ്ചയും ഭക്ഷണപൊതി നല്‍കുന്ന പ്രവര്‍ത്തനമാണ് പ്രധാനമായും ഈ നേട്ടത്തിന് കാരണമായത്. 2010ലെ ക്രിസ്തുമസ് ദിനത്തില്‍ തുടങ്ങിയ പദ്ധതിക്ക് ഇതുവരെ മുടക്കമുണ്ടായിട്ടില്ല. ഇപ്പോള്‍ 60-ഓളം പേര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. ഓരോ ആഴ്ചയും ഓരോ യൂണിറ്റിനാണ് വിതരണ ചുമതല. പണം യൂണിറ്റുകള്‍ കണ്ടെത്തുന്നു. ഭദ്രാസത്തില്‍ 81 യൂണിറ്റുകളുണ്ട്. വിശേഷ ദിവസങ്ങളില്‍ അശരണര്‍ക്ക് വസ്ത്രം വിതരണവും നടത്തുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലടക്കം മദ്യത്തിനും ലഹരി മരുന്നിനും എതിരെ നടത്തിയ പരിപാടികളും ശ്രദ്ധേയമായിരുന്നു.
പ്രവര്‍ത്തങ്ങള്‍ക്ക് അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ളിമ്മീസ് (പ്രസിഡന്റ്), ഫാ. ഗബ്രിയേല്‍ ജോസഫ് (വൈസ് പ്രസിഡന്റ്), പ്രൊഫ. ബിനോയി ടി.തോമസ് (ജനറല്‍ സെക്രട്ടറി), ലിനു ജോഷ്വാ, പി.കെ. തോമസ്, പ്രിനു ടി.മാത്യൂസ്, മത്തായി ജോഷ്വാ, ജോബിന്‍ പി.സജി, റിജോയി സാം, പ്രമോദ് മാത്യു, ജിത്ത് ജോണ്‍, ടാന്‍സണ്‍ വര്‍ഗീസ്, സാം ജോണ്‍, റിജോ മത്തായി, സിബി സോമന്‍, ഏബിള്‍ ജോര്‍ജ് മത്തായി എന്നിവര്‍ നേതൃത്വം നല്‍കുന്നു.
കോട്ടയം പാമ്പാക്കുടയില്‍ നടന്ന രാജ്യാന്തര സമ്മേളത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പുരസ്ക്കാരം സമ്മാനിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. തോമസ് മാര്‍ അത്താനാസിയോസ്, ഫാ. പി.വൈ. ജെസന്‍, ഫാ. ഷൈജു പി.ജോണ്‍, പ്രിനു ടി.മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post