പുതുപ്പള്ളി പെരുന്നാള്‍ മതസൌഹാര്‍ദത്തിന്റെ ഉല്‍സവം

എക്കാലവും മതസൌഹാര്‍ദം ഉയര്‍ത്തിപിടിച്ച ദേവാലയമാണ് പുതുപ്പള്ളി പള്ളിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുതുപ്പള്ളി പള്ളി പെരുന്നാളിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നാടിന്റെ ഉത്സവമായിട്ടാണ് പുതുപ്പള്ളി പെരുന്നാള്‍ ആഘോഷിക്കുന്നതെന്നും അതില്‍ ജാതിമത വ്യത്യാസങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ്ജ് ബഹുമതി പ്രമുഖ വ്യവസായി എം.എ.യൂസഫലിക്കു മുഖ്യമന്ത്രിയും ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസും ചേര്‍ന്ന് നല്‍കി. നിര്‍ധന കുടുംബങ്ങള്‍ക്ക് പുതുപ്പള്ളി പള്ളി നല്‍കുന്ന ഭവന നിര്‍മ്മാണ സഹായം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നിര്‍ധന യുവതികളുടെ വിവാഹ ധനസഹായം എം.എ.യൂസഫലിയും വിതരണം ചെയ്തു.
ജോസ് കെ.മാണി എം.പി., കളക്ടര്‍ മിനി ആന്റണി, സിനിമാ നടന്‍ കുഞ്ചാക്കോ ബോബന്‍, വികാരി ഫാ. തോമസ് ഏബ്രഹാം കുറിയന്നൂര്‍, സഹവികാരിമാരായ ഫാ. എം.കെ. ഫിലിപ്പ് മാടാംകുന്നേല്‍, ഫാ. ഏബ്രഹാം വര്‍ഗീസ് വടശ്ശേരില്‍, സെക്രട്ടറി അനീഷ്, കൈക്കാരന്മാരായ ഡോ. കുര്യന്‍ പി.തോമസ്, ജേക്കബ് ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
പള്ളിയുടെ നേതൃത്വത്തില്‍ സ്വരൂപിക്കുന്ന വിവാഹ സഹായ ഫണ്ടിലേക്ക് എം.എ. യൂസഫലി അരക്കോടി രൂപ സംഭാവന നല്‍കി. പൊതുസമ്മേളത്തിലാണ് എം.എ.യൂസഫലി തീരുമാനം പ്രഖ്യാപിച്ചത്.

Comments

comments

Share This Post