നല്ലില സെന്റ് ഗബ്രിയേല്‍ യൂണിറ്റിന് പുരസ്കാരം

കുണ്ടറ: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മികച്ച യുവജനപ്രസ്ഥാനം യൂണിറ്റിനുള്ള പുരസ്കാരം കൊല്ലം ഭദ്രാസനത്തിലെ നല്ലില സെന്റ് ഗബ്രിയേല്‍ യൂണിറ്റിന് ലഭിച്ചു.
എറണാകുളം ജില്ലയിലെ പാമ്പാക്കുടയില്‍ നടന്ന ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജപ്രസ്ഥാം 77-ാം അന്തര്‍ദേശീയ സമ്മേളത്തില്‍ യുവജപ്രസ്ഥാം പ്രസിഡന്റ് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസില്‍ നിന്നു യുവജനപ്രസ്ഥാനം ഭാരവാഹികള്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
ഇടവക വികാരി ഫാ. വൈ.തോമസിന്റെ നേതൃത്വത്തില്‍ യുവജനപ്രസ്ഥാനം പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തങ്ങളാണ് അവാര്‍ഡു നേടാന്‍ സഹായിച്ചത്.

Comments

comments

Share This Post