ആമോസ് വാര്‍ഷിക ക്യാംപ് പരുമലയില്‍

അഖില മലങ്കര ശുശ്രൂഷക സംഘത്തിന്റെ 7-ാമത് വാര്‍ഷിക ത്രിദിന ക്യാംപ് മേയ് 21, 22, 23 തീയതികളില്‍ പരുമല സെമിനാരിയില്‍ നടക്കും. “ദൈവത്തിന്റെ വിശ്വസ്തരായ ശുശ്രൂഷക്കാര്‍” എന്നതാണ് മുഖ്യ ചിന്താവിഷയം.
21ന് 3ന് രജിസ്ട്രേഷന്‍. വൈകിട്ട് 5ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ്, ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് എന്നിവര്‍ പങ്കെടുക്കും.
22ന് ഫാ.ഡോ. എം.ഒ.ജോണ്‍, ഫാ.ഡോ. ജേക്കബ് കുര്യന്‍, ഫാ.ഡോ. എം.പി. ജോര്‍ജ്ജ്, ഫാ. ജോണ്‍ വര്‍ഗീസ്, ഡോ.സഖറിയാസ് മാര്‍ അപ്രേം, ഫാ. എഡ്വേര്‍ഡ് ജോര്‍ജ്ജ് മൂവാറ്റുപുഴ എന്നിവര്‍ വിവിധ വിഷയങ്ങളെ കുറിച്ച് ക്ളാസുകള്‍ നടത്തും.
23ന് രാവിലെ 8ന് അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ളിമ്മീസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, 9.30ന് സമാപന സമ്മേളനം, സര്‍ട്ടിഫിക്കേറ്റ് വിതരണം എന്നിവ നടക്കും.

Comments

comments

Share This Post