സൌജന്യ നേത്ര ചികിത്സാ ക്യാമ്പും ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പും

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍  ഭദ്രാസന ബാലസമാജത്തിന്റെ ആഭിമുഖ്യത്തില്‍ അത്തിക്കയം വലിയപാലത്തിനു സമീപമുളള എ.എം.ജോസഫ് ഹാളില്‍ വച്ച് സൌജന്യ നേത്ര ചികിത്സാ ക്യാമ്പും ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പും നടന്നു.
നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച് നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഭദ്രാസന പരിസ്ഥിതി കമ്മീഷന്‍ വൈസ് പ്രസിഡന്റ് റവ.ഫാ.ജേക്കബ് കല്ലിച്ചേത്ത്, നാറാണംമൂഴി പഞ്ചായത്ത് മെമ്പര്‍മാരായ രജനി തോമസ്, മേരി തോമസ് എന്നിവര്‍ പ്രസംഗിച്ചു. ബാലസമാജം ഭദ്രാസന വൈസ് പ്രസിഡന്റ് റവ.ഫാ.എബി വര്‍ഗീസ് സ്വാഗതവും ജനറല്‍ സെക്രട്ടറി ജേക്കബ് തോമസ് കൃതജ്ഞതയും പറഞ്ഞു.
പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിലെ ഓഫ്ത്താല്‍മോളജി & ഓങ്കോളജി ഡിപ്പാര്‍ട്ട്മെന്റ് ക്യാമ്പിന് നേതൃത്വം നല്‍കി. 176 അംഗങ്ങള്‍ പേര് രജിസ്റര്‍ ചെയ്തു.

Comments

comments

Share This Post