ഒ.സി.വൈ.എം. നിരണം ഭദ്രാസന വാര്‍ഷിക സമ്മേളനം നടന്നു

നിരണം ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ വാര്‍ഷിക സമ്മേളനം വളഞ്ഞവട്ടം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്നു.
കല്‍ക്കട്ടാ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോസഫ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു.  ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ഡോ.വര്‍ഗീസ് ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി.
ക്ളിനിക്കല്‍ സൈക്കോളജിസ്റ് ഫാ. എഡ്വേര്‍ഡ് ജോര്‍ജ്ജ്, കേരള വനിതാ കമ്മീഷന്‍ ഡയറക്ടര്‍ ജേക്കബ് ജോബ് എന്നിവര്‍ ക്ളാസെടുത്തു. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ അലക്സിന്‍ ജോര്‍ജ്ജിനെ യോഗം അനുമോദിച്ചു.
ഇടവക വികാരി ഫാ. ജോര്‍ജ്ജ് വര്‍ഗീസ്, യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജോണ്‍ ചാക്കോ, ഭദ്രാസന കൌണ്‍സില്‍ അംഗം ഫാ.ഡോ. കുര്യന്‍ ഡാനിയേല്‍, സഭാ മാനേജിംഗ് കമ്മിറ്റി അംഗം അലക്സ് മണപ്പുറത്ത്, സെക്രട്ടറി മത്തായി റ്റി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post