നേതൃത്വ പരിശീലന ക്യാംപ് നടന്നു

കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസന യുവജനപ്രസ്ഥാനം നേതൃത്വ പരിശീലന ക്യാംപ് ചെങ്ങമനാട് ആശ്രമത്തില്‍ നടന്നു. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫാ. ജി.കോശി അധ്യക്ഷത വഹിച്ചു.
കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. മാത്യൂസ് റ്റി.ജോണ്‍, ആശ്രമം സുപ്പീരിയര്‍ ഫാ. കെ. ഗീവര്‍ഗീസ്, ഫാ. തോമസ് ജോണ്‍, അനില്‍ ഇ.റ്റി.സി. എന്നിവര്‍ പ്രസംഗിച്ചു. ക്ളാസിന് ഫാ. ഫിലിപ്പ് മാത്യു, ഫാ. സൈമണ്‍ ലൂക്കോസ്, ഫാ. ജോണ്‍സണ്‍ ഡാനിയേല്‍, ഫാ. സി.ഡി. തോമസ്കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

Comments

comments

Share This Post