ഓര്‍ത്തഡോക്സ് ഭദ്രാസന വാര്‍ഷികാഘോഷത്തിന് തുടക്കമായി

ഡിട്രോയ്റ്റ്: സൌത്ത്-വെസ്റ് അമേരിക്കന്‍ ഭദ്രാസത്തിന്റെ നാലാമത് വാര്‍ഷികം ഡിട്രോയിറ്റിലെ വാറില്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു.
ഡിട്രോയിറ്റിലെ മൂന്ന് ഓര്‍ത്തഡോക്സ് പള്ളികള്‍ സംയുക്തമായാണ് ഭദ്രാസനത്തിലെ 50-ലേറെ പള്ളികളെ ഉള്‍പ്പെടുത്തിയുള്ള മൂന്നു ദിവസം നീണ്ട ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
അമേരിക്കയിലെ 38 സംസ്ഥാനങ്ങളും കാനഡയിലെ നാലു പ്രൊവിന്‍സുകളിലുമുള്ള ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളികള്‍ സൌത്ത്-വെസ്റ് ഭദ്രാസനത്തിന്റെ കീഴില്‍ വരും. പള്ളികളിലെ വൈദികരുടെ യോഗവും എല്ലാ ഇടവക പള്ളികളില്‍ നിന്നുമെത്തിയ പ്രതിനിധികളുടെ യോഗവും നടന്നു. ഇതോടനുബന്ധിച്ച് നടന്ന ഭദ്രാസന അംഗങ്ങളുടെ യോഗത്തില്‍ അഭിവന്ദ്യ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
ഫാ. ശ്ളോമോ ഐസക്ക്, ഫാ. മാത്യൂസ് ജോര്‍ജ്ജ്, ചാര്‍ലി പടനിലം, എല്‍സന്‍ സാമുവേല്‍, ജയിസന്‍ വര്‍ഗീസ് എന്നിവര്‍ വേദി പങ്കെടുത്തു. ഫാ.ഡോ. ജോയി പൈങ്ങോളില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Comments

comments

Share This Post