കാലിസ്മ ക്ളാസുകള്‍ തുടരുന്നു

ജൂണ്‍ 9ന് നടക്കുന്ന ഡല്‍ഹി സബ് ഓര്‍ഡിനേറ്റ് സര്‍വ്വീസസ് സെലക്ഷന്‍ ബോര്‍ഡ് പരീക്ഷയ്ക്ക് തയ്യാറാകുന്ന സ്റാഫ് നഴ്സുമാര്‍ക്കുള്ള കോച്ചിംഗ് ക്ളാസുകള്‍ ഹോസ്ഖാസ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ തുടരുന്നു.
ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ മെഡിക്കല്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 10-ാം തീയതി ആരംഭിച്ച് ശനി, ഞായര്‍ ദിവസങ്ങളിലായി ഇരുപതോളം ക്ളാസുകള്‍ പിന്നിട്ടിരുന്നു. വിവിധ സബ്ജറ്റുകള്‍ക്ക് പ്രഗല്ഭരായ അധ്യാപകര്‍ നേതൃത്വം നല്‍കി. ഇിയും 19, 22, 25, 26, 29 എന്നീ ദിവസങ്ങളില്‍ ക്ളാസുകളും ചോദ്യോത്തര ചര്‍ച്ചകളും ഉണ്ടായിരിക്കും. ജൂണ്‍ 1, 2, 5, 7 തീയതികളിലായി മോഡല്‍ പരീക്ഷകള്‍ നടത്തപ്പെടും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ആനി യോഹന്നാന്‍-9811994564
ജിജു പി.ജോയി-8826494665

Comments

comments

Share This Post