പുതുപ്പാടിയില്‍ ഡയാലിസിസ് സെന്റര്‍ തുടങ്ങുന്നു

കോഴിക്കോട്: വൃക്കരോഗികളുടെ ചികിത്സയ്ക്കായി മലയോര മേഖലകള്‍ കേന്ദ്രീകരിച്ച് ഓര്‍ത്തഡോക്സ് സഭയുടെ സെന്റ് ജോര്‍ജ് ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തമാരംഭിക്കുന്നു.
സഭയുടെ കീഴിലുള്ള മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ മിഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയാണ് ഡയാലിസിസ് സെന്ററിന്റെ ചുമതലക്കാര്‍. 10 ഡയാലിസിസ് ഉപകരണങ്ങളോടുകൂടിയ ആദ്യ സെന്റര്‍ ജൂലൈയില്‍ പുതുപ്പാടിയില്‍ തുടങ്ങും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രോഗികള്‍ക്കു പൂര്‍ണമായും സൌജ്യമായി ഡയലിസിസ് ചെയ്തു കൊടുക്കും. മറ്റു രോഗികളുടെ സാമ്പത്തിക സ്ഥിതി അുസരിച്ചു മാത്രമേ പണം ഈടാക്കു.
ഇതേ മാതൃകയില്‍ സംസ്ഥാത്തെമ്പാടും ഡയാലിസിസ് സെന്ററുകള്‍ തുടങ്ങുകയാണ് ലക്ഷ്യമെന്ന് കോഴിക്കോട് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ വികാരി ഫാ. ബോബി പീറ്ററും, എം.ഒ.എസ്.സി.എം.എം. മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ഏബ്രഹാം മാമ്മനും പറഞ്ഞു.
ചികിത്സാ സഹായം ആവശ്യമുള്ളവര്‍ സെക്രട്ടറി, സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, ബിലാത്തിക്കുളം റോഡ്, നടക്കാവ് എന്ന വിലാസത്തിലോ 8943101101 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.

Comments

comments

Share This Post