ഉപരിപഠത്തിന് പോകുന്ന വിദ്യാര്‍ത്ഥികളുടെ വിവരശേഖരണം ആരംഭിച്ചു

കേരളത്തിന് പുറത്തും വിദേശത്തുമായി ഉപരിപഠത്തിന് പോകുന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാംഗങ്ങളായ വിദ്യാര്‍ത്ഥികളുടെ വിവരശേഖരണത്തിന്റെ പ്രാഥമിക നടപടികള്‍ ആരംഭിച്ചു.
വീടുകളില്‍ നിന്ന് അകന്ന് താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ആത്മീയ പരിപാലനം ലഭിക്കുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങള്‍ ആവശ്യമാണെന്ന് 2013 ഫെബ്രുവരിയില്‍ന നടന്ന പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസില്‍ തീരുമാനിച്ചിരുന്നു. സഭയുടെ മാവ-ശാക്തീകരണ വകുപ്പിന്റെ നേതൃത്വത്തിലാണ് വിവരശേഖരണം ആരംഭിച്ചിരിക്കുന്നത്.
ഉപരിപഠത്തിന് പോകുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ The Deputy Secretary Ministry Of Human Empowerment, Catholicate Aramana, Devalokam- 686004, Kottayam, Kerala എന്ന വിലാസത്തില്‍ 2013 ഓഗസ്റ് 31ന് മുമ്പായി ഇടവക വികാരിമാര്‍ അയച്ചുതരണം. hrm@mosc.in എന്ന വിലാസത്തിലും അയക്കാവുന്നതാണ്.

Comments

comments

Share This Post