ദൈവവുമായുള്ള സംസര്‍ഗത്തിന്റെ പ്രാധാന്യം മനസിലാക്കി പ്രവര്‍ത്തിക്കണം

പരുമല: ദൈവവുമായുള്ള സംസര്‍ഗത്തിന്റെ പ്രാധാന്യം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ ശുശ്രൂഷകര്‍ക്ക് കഴിയണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. Photo Gallery
അഖില മലങ്കര ഓര്‍ത്തഡോക്സ് ശുശ്രൂഷക സംഘം വാര്‍ഷിക ക്യാംപ് പരുമല സെമിനാരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.
പ്രസിഡന്റ് അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്താ, നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ, സഭാ വൈദിക ട്രസ്റി ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍, അസിസ്റന്റ് മാനേജര്‍ വന്ദ്യ കെ.വി.ജോസഫ് റമ്പാന്‍, ഫാ.ഡോ. റെജി മാത്യു, ട്രഷറര്‍ റോയി എം.മാത്യു മുത്തൂറ്റ്, സെക്രട്ടറി ബാബു വര്‍ഗീസ്, ഫാ. മാത്യൂസ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
മേയ് 22ന് മൂന്നിന് ശില്‍പശാല നടക്കും. അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ.സഖറിയാസ് മാര്‍ അപ്രേം, ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് എന്നിവര്‍ ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കും.
സമാപന ദിവസമായ മേയ് 23ന് രാവിലെ 8ന് തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ളിമ്മീസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, 9.30ന് സമാപന സമ്മേളനത്തില്‍ അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും.

Comments

comments

Share This Post