പുസ്തകോത്സവം മേയ് 24ന്

ദുബായ്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ലോക പുസ്തക ദിത്തോടുബന്ധിച്ച് വായാക്കൂട്ടവും, പുസ്തക പ്രദര്‍ശനവും സംഘടിപ്പിക്കുന്നു.
മേയ് 24 വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ദേവാലയങ്കണത്തില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ഡി.സി. ബുക്സ്, ബൈബിള്‍ സൊസൈറ്റി എന്നിവയുടെ സ്റാളുകള്‍ ഉണ്ടായിരിക്കുന്നതാണ്.
“വായന ശീലമാക്കൂ വളരട്ടെ വിജ്ഞാനം” എന്ന ചിന്താവിഷയത്തില്‍ സാഹിത്യാവബോധ ക്ളാസുകള്‍, പുസ്തക നിരൂപണം എന്നിവയും ഉണ്ടായിരിക്കുന്നതാണ്. പ്രസിദ്ധ സാഹിത്യ നായകന്മാര്‍ ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കുന്നതാണെന്ന് പ്രസിഡന്റ് ഫാ.റ്റി.ജെ.ജോണ്‍സണ്‍, സെക്രട്ടറി ജിഷി ബിന്നി, കണ്‍വീനര്‍ അബി പൌലോസ് എന്നിവര്‍ അറിയിച്ചു.

Comments

comments

Share This Post