വിദ്യാഭ്യാസ മാര്‍ഗ്ഗനിര്‍ദ്ദേശ ക്യാമ്പും പ്രാര്‍ത്ഥനാദിനവും 26ന്

2013-14 അദ്ധ്യയ വര്‍ഷത്തില്‍ 8 മുതല്‍ 12 വരെ ക്ളാസ്സുകളില്‍ പഠനം ആരംഭിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയും 2013 മെയ് 26ന് ഞായറാഴ്ച രാവിലെ 9.30 മുതല്‍ 1 മണി വരെ വിദ്യാഭ്യാസ മാര്‍ഗ്ഗനിര്‍ദ്ദേശ ക്യാമ്പും പ്രാര്‍ത്ഥനാദിനവും” റാന്നി സെന്റ് തോമസ് അരമനയില്‍ വച്ച് സണ്ടേസ്കൂള്‍ പ്രസ്ഥാനത്തിന്റെ ചുമതലയില്‍ നടത്തപ്പെടുന്നു.
രാവിലെ 7 മണിക്ക് പ്രഭാത നമസ്കാരത്തെ തുടര്‍ന്ന് ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത അരമന ചാപ്പലില്‍ വി.കുര്‍ബ്ബാ അര്‍പ്പിക്കും. ബാല്യത്തില്‍ നിന്നു കൌമാരത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്കുണ്ടാകുന്ന വിവിധങ്ങളായ മാറ്റങ്ങളില്‍ അവര്‍ അറിഞ്ഞിരിക്കേണ്ടതായ കാര്യങ്ങളെക്കുറിച്ച് പെണ്‍കുട്ടികള്‍ക്കുവേണ്ടി ഡോ.സൂസന്‍ പി.ജോണും (Best Doctor in Kerala 2012) ആണ്‍കുട്ടികള്‍ക്കുവേണ്ടി ബ്രദര്‍ അജി വര്‍ഗീസ് ബത്തേരിയും (HR Trainer & Family Counsellor) പ്രത്യേകം ക്ളാസ്സ് എടുക്കും. ഭദ്രാസന ആഭ്യന്തര സുവിശേഷ സംഘത്തിന്റെ ഭാഗമായ സെന്റ് ഗ്രീഗോറിയോസ് ഗോസ്പല്‍ ടീം പ്രാര്‍ത്ഥനാദിനത്തിന് നേതൃത്വം നല്‍കും.

Comments

comments

Share This Post