ആഗോള ക്രൈസ്തവര്‍ നേരിടുന്ന പ്രശ്നങ്ങളെകുറിച്ച് ബോധവാന്മരായിരിക്കുക

അമേരിക്കന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ആര്‍ച്ച്ബിഷപ്പായി  പുതുതായി സ്ഥാനാരോഹണം ചെയ്ത  ടീക്കോണ്‍ മെത്രാപ്പൊലിത്തയുടെ ബഹുമാനാര്‍ഥം, നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്താ വിരുന്നൊരുക്കി.
ന്യൂയോര്‍ക്ക് മട്ടണ്‍ടൌണിലെ ഭദ്രാസന ആസ്ഥാത്ത് നടന്ന വിരുന്നില്‍, അര്‍മീനിയന്‍ അപ്പോസ്തോലിക് ചര്‍ച്ച് ഓഫ് അമേരിക്കയുടെ ഈസ്റേണ്‍ പ്രിലസിയുടെ  മെത്രാപ്പൊലിത്ത ആര്‍ച്ച് ബിഷപ്പ് ഓഷാഗന്‍ ഷോലോയാന്‍,  അര്‍മീനിയന്‍ അപ്പോസ്തോലിക് ചര്‍ച്ച് ഓഫ് അമേരിക്ക ഈസ്റേണ്‍ പ്രിലസിയുടെ വികാരി ജനറല്‍ ബിഷപ്പ് അൌഷ്വാന്‍ താനിലിയന്‍, കോപ്റ്റിക് ആര്‍ച്ച് ഡയോസിസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജനറല്‍ ബിഷപ്പും പാട്രിയാര്‍ക്കല്‍ അധിപുമായ ബിഷപ്പ് ഡേവിഡ്, ഓര്‍ത്തഡോക്സ് ചര്‍ച്ച് ഇന്‍ അമേരിക്ക ബാള്‍ട്ടിമൂറിന്റെ ബിഷപ്പ് മാര്‍ക്ക്, ആര്‍ച്ച്പ്രീസ്റ്  ലിയോനിഡ് കിഷ്കോവ്കി (ഒ.സി.എ ഡയറക്ടര്‍ ഓഫ് എക്സ്റ്റേണല്‍ അഫയേഴ്സ് ആന്‍ഡ് ഇന്റര്‍ ചര്‍ച്ച് റിലേഷന്‍സ്), യോങ്കേഴ്സിലെ സെന്റ് വ്ളാഡിമിര്‍ സെമിനാരി ഡീന്‍  ആര്‍ച്ച്പ്രീസ്റ് ജോണ്‍ ബേര്‍, ചാന്‍സലര്‍ ചാഡ് ഹാറ്റ് ഫീല്‍ഡ്  എന്നിവരും സന്നിഹിതരായിരുന്നു.
ലോകമെങ്ങും ക്രൈസ്തവര്‍ നേരിടുന്ന പ്രശ്ങ്ങളെ കുറിച്ച് വിരുന്നിനിടെ ചര്‍ച്ച ചെയ്തു. ഈജിപ്തില്‍ കോപ്റ്റിക് ക്രിസ്ത്യന്‍ സമൂഹം നേരിടുന്ന പീഡനങ്ങളും, മിഡില്‍ ഈസ്റ്റില്‍ അടുത്തിടെ നടന്ന സംഭവങ്ങളും ചര്‍ച്ചകളില്‍ പ്രത്യേക പരിഗണയോടെ പരാമര്‍ശിക്കപ്പെട്ടു. ലോകത്ത് അസമാധാനം വിതയ്ക്കുന്ന ഫണ്ടമെന്റലിസ്റ്, മിലിറ്റന്റ്, റിലീജിയസ് ശക്തികളെ പിതാക്കന്മാര്‍   ഐകകണ്ഠ്യേ അപലപിച്ചു.
നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സമൂഹത്തിന്, അമേരിക്കന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ നിന്ന് ലഭിക്കുന്ന സ്നേഹത്തെയും പരിഗണനയെയും മാര്‍ നിക്കോളോവോസ് മെത്രാപ്പൊലിത്ത പ്രസംഗത്തില്‍ പരാമര്‍ശിച്ചു. അമേരിക്കന്‍ ഓര്‍ത്തഡോക്സ് സഭയുടെ പുതിയ അധിപനെന്ന നിലയില്‍ ഫലവത്തായൊരു ഭരണം കാഴ്ചവെക്കാന്‍  ടീക്കോണ്‍ മെത്രാപ്പൊലിത്തയ്ക്ക്  കഴിയട്ടെയെന്ന് മാര്‍ നിക്കോളോവോസ് ആശംസിച്ചു.
ഭദ്രാസനത്തിലെ  വൈദികരെയും ശെമ്മാശന്‍മാരെയും  പരിശീലിപ്പിക്കുന്ന തിരുമിനിക്കും അമേരിക്കന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് സെമിനാരികള്‍ക്കും മാര്‍ നിക്കോളോവോസ് ന ന്ദി അറിയിച്ചു.
ആശംസകള്‍ക്ക് നന്ദി അറിയിച്ച ആര്‍ച്ച്ബിഷപ്പ് ടീക്കോണ്‍, നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ മെത്രാപ്പൊലിത്തയായി രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന അഭിവന്ദ്യ മാര്‍ നിക്കോളോവോസിന്,  അഭിനന്ദനങ്ങള്‍ നേരാനും മറന്നില്ല.  ആഗോളതലത്തില്‍ ക്രൈസ്തവര്‍  നേരിടുന്ന പ്രശ്ങ്ങളെക്കുറിച്ച് അമേരിക്കയിലെ ക്രിസ്ത്യന്‍ സമൂഹം ബോധവാന്മാരായിരിക്കണമെന്ന് ആര്‍ച്ച്ബിഷപ്പ് ഓര്‍മിപ്പിച്ചു.
ആദിമസഭയുടെ സ്നേഹത്തിന്റെ മാതൃകയിലൊരുക്കിയ (agape meal)  സ്നേഹവിരുന്ന് എന്നാണ് കോപ്റ്റിക് ഓര്‍ത്തഡോക്സ്  ബിഷപ്പ് ഡേവിഡ്, വിരുന്നിനെ വിശേഷിപ്പിച്ചത്.  ഈജിപ്റ്റില്‍ പരീക്ഷണങ്ങള്‍ നേരിടുന്ന കോപ്റ്റിക് ചര്‍ച്ചിനോട്  ഐക്യദാര്‍ഢ്യം  പ്രഖ്യാപിച്ച ഇന്ത്യന്‍ ഓര്‍ത്തഡോക്സ്  സമൂഹത്തിന്റെ നിലപാടുകളുടെ  പേരില്‍ മാര്‍ നിക്കോളോവോസിന് ബിഷപ്പ് നന്ദി പറഞ്ഞു.  ഇത്തരം വിരുന്നുകള്‍, ഓര്‍ത്തഡോക്സ് സമൂഹങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഐക്യത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയും ബിഷപ്പ് ഡേവിഡ് പങ്കുവച്ചു.
ഭദ്രാസന സെക്രട്ടറി, ഫാ. എം.കെ കുര്യാക്കോസ്, എക്യുമെനിക്കല്‍ റിലേഷന്‍സ് ഡയറക്ടര്‍ ഫാ. പൌലോസ് ടി പീറ്റര്‍, ഫോക്കസ്, ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ഡയറക്ടര്‍ ഫാ. സുജിത് ടി തോമസ് എന്നിവരും സംബന്ധിച്ചു. നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലിത്തയായി രണ്ടുവര്‍ഷം  പൂര്‍ത്തിയാക്കുന്ന  അഭിവന്ദ്യ സഖറിയാ മാര്‍ നിക്കോളോവാസ് മെത്രാപ്പൊലിത്തയ്ക്ക് പ്രാര്‍ഥനകളും ആശംസകളും യോഗം അര്‍പ്പിച്ചു.

Comments

comments

Share This Post