പള്ളം ഡിസ്ട്രിക്ട് വാര്‍ഷിക സമ്മേളനം ജൂണ്‍ 2ന്

ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പള്ളം ഡിസ്ട്രിക്ട് വാര്‍ഷിക സമ്മേളനം ജൂണ്‍ 2ന് പള്ളം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും. Notice
കോട്ടയം ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. മര്‍ക്കോസ് ജോണ്‍ അധ്യക്ഷത വഹിക്കും. തൃശൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ സമ്മേളനം ഉദ്ഘാടനം ചെയ്യും. 84-ാം ജന്മദിനം ആഘോഷിച്ച ഗുരുശ്രേഷ്ഠന്‍ ഫാ.ഡോ. ടി.ജെ. ജോഷ്വായെ ചടങ്ങില്‍ ആദരിക്കും.
ഫാ.ഡോ. എം.പി.ജോര്‍ജ്ജ്, ആന്‍സണ്‍ കുര്യന്‍, രഞ്ജു കെ.മാത്യു, രാജ് ഫിലിപ്പ്, ഫാ. കുര്യന്‍ തോമസ്, സജിന്‍ പി.സാജന്‍, ബോബിന്‍ ഏബ്രഹാം എന്നിവര്‍ പ്രസംഗിക്കും.

Comments

comments

Share This Post