ഒ.വി.ബി.എസ്. മേയ് 31 മുതല്‍ ഡോര്‍സെറ്റില്‍

ഡോര്‍സെറ്റ്: പൂള്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തിവരാറുള്ള ഒ.വി.ബി.എസ്. ഈ വര്‍ഷവും ഹേര്‍ട്ട്സ് മൌത്ത് സെന്റ് ജോര്‍ജ്ജ് സണ്‍ഡേസ്കൂള്‍ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ 2013 മേയ് 31, ജൂണ്‍ 1, 2 തീയതികളില്‍ പൂള്‍ സെന്റ് ക്ളെമെന്റ് ഹാളില്‍ നടത്തപ്പെടുന്നു.
“കര്‍ത്താവിന്റെ സന്നിധിയില്‍ താഴുവിന്‍” എന്ന വേദവാക്യത്തെ ആസ്പദമാക്കി മലങ്കര സഭ സണ്‍ഡേസ്കൂള്‍ പ്രസ്ഥാനം തയ്യാറാക്കിയിട്ടുള്ള പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിലും മറ്റ് പഠ്യോപകരണങ്ങളുടെ സഹായത്താലും ഈ കൊല്ലവും അതിവുപുലമായ ഒരുക്കങ്ങളാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വേദപഠന കളരിയില്‍ ഒരുക്കിയിട്ടുള്ളത്.
മേയ് 31 വെള്ളിയാഴ്ച രാവിലെ 8ന് റെജിസ്ട്രേഷന്‍ ആരംഭിക്കും. ഒന്‍പതിന് പൊതുയോഗം. ഇടവക വികാരിയും യു.കെ. ഭദ്രാസന സണ്‍ഡേസ്കൂള്‍ പ്രസ്ഥാനം വൈസ് പ്രസിഡന്റുമായ ഫാ. വര്‍ഗീസ് റ്റി.മാത്യു അധ്യക്ഷത വഹിക്കും. ഫാ. അനൂപ് എം.ഏബ്രഹാം ഒ.വി.ബി.എസ്. ഉദ്ഘാടം ചെയ്യും. യു.കെ. ഭദ്രാസന സണ്‍ഡേസ്കൂള്‍ ഡയറക്ടര്‍ വര്‍ഗീസ് തോമസ് മണര്‍കാട്, പൂള്‍ സെന്റ് തോമസ് സണ്‍ഡേസ്കൂള്‍ ഹെഡ്മാസ്റര്‍ സിബു മാത്യു, പോര്‍ട്ടഡ് മൌത്ത് സെന്റ് ജോര്‍ജ്ജ് സണ്‍ഡേസ്കൂള്‍ ഹെഡ്മാസ്റര്‍ മോഹന്‍ ഡാനിയേല്‍ എന്നിവര്‍ പ്രസംഗിക്കും.
തുടര്‍ന്ന് നാലു വിഭാഗങ്ങളിലായി തരംതിരിച്ച്, പ്രത്യേകം പരിശീലനം ലഭിച്ച അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ക്ക് വിവിധ വിഷയങ്ങളില്‍ ക്ളാസുകള്‍, ഗാനപരിപാലനം, സ്കിറ്റുകള്‍, പ്രശ്നോത്തരികള്‍ തുടങ്ങി മറ്റ് വിനോദ പരിപാടികളും നടക്കും.
ജൂണ്‍ 2ന് രാവിലെ വിശുദ്ധ കുര്‍ബ്ബായും തുടര്‍ന്ന് റാലിയും സമാപന സമ്മേളനവും നടക്കും. വിജ്ഞാനവും വിനോദവും ഒരുമിച്ച് പകര്‍ന്നുകൊണ്ട് വേദപുസ്തകവും സഭാപ്രവര്‍ത്തനവും അടുത്തറിയുന്നതിനും  ഒപ്പം വ്യക്തിത്വ വികസത്തിനു മുന്‍തൂക്കം നല്‍കിയും തയ്യാറാക്കിയിട്ടുള്ള ഈ പഠന കളരി കുട്ടികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് ഇടവക വികാരി ഫാ. വര്‍ഗീസ് റ്റി. മാത്യു അറിയിച്ചു.
വാര്‍ത്ത അയച്ചത്: മാര്‍ട്ടിന്‍ തെനംകാല

Comments

comments

Share This Post