മാര്‍ സെറാഫിന് ഡാളസ് എയര്‍പോര്‍ട്ടിസ് ഊഷ്മള സ്വീകരണം

ഡാളസ്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബാംഗ്ളൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്തായെ ഡാളസ് എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.
സെന്റ് മേരീസ് വലിയപള്ളി വികാരി ഫാ. രാജു ഡാനിയേല്‍, പ്രിന്‍സ് ഏബ്രഹാം, ജെയിംസ് തേക്കിന്‍കല്‍, ജിജു ജോണ്‍, രാജന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സെന്റ് മേരസ് വലിയപള്ളിയില്‍ ഭദ്രാസന ദിനാഘോഷത്തില്‍ പങ്കെടുക്കുന്ന മാര്‍ സെറാഫിം ഹൂസ്റണ്‍ ഭദ്രാസന കേന്ദ്രത്തില്‍ എത്തി അഭിവന്ദ്യ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്തായെയും ചികിത്സാര്‍ത്ഥം വിശ്രമിക്കുന്ന മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.സഖറിയാ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായെയും സന്ദര്‍ശിച്ചതിനുശേഷം ജോര്‍ജിയായിലേക്ക് പോകുന്നതാണ്.

Comments

comments

Share This Post