മലയാളി വിദ്യാര്‍ത്ഥി ന്യൂയോര്‍ക്കില്‍ അപകടത്തില്‍ മരിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഫ്രാങ്ക്ളിന്‍ സ്ക്വയര്‍ സെന്റ് ബേസില്‍ ഓര്‍ത്തഡോക്സ് ഇടവകാംഗവും ചെങ്ങന്നൂര്‍ പേരിശ്ശേരി ചിറത്തലയ്ക്കല്‍ കുടുംബാംഗവും ഇപ്പോള്‍ ഫ്ളോറല്‍ പാര്‍ക്കില്‍ സ്ഥിരതാമസക്കാരുമായ സി.ഡി. യോഹന്നാന്റെയും സൂസന്റെയും മകന്‍ ഡെറിന്‍ യോഹന്നാന്‍ (23) ന്യൂയോര്‍ക്കില്‍ വാഹനാപകടത്തില്‍ മരിച്ചു.
ന്യൂയോര്‍ക്കിലെ ഗാര്‍ഡന്‍ സിറ്റി പോലീസ് പരിധിയില്‍ റോക്സ്ഡറി റോഡില്‍ ബൈക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഡെറി എതിരെവന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. അഡല്‍ബി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്നു. സംസ്കാരം ജൂണ്‍ മൂന്നിന് എട്ടിന് ന്യൂയോര്‍ക്കിലെ എല്‍മണ്ട് സെന്റ് ബേസില്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍. സഹോദരങ്ങള്‍: ഡാര്‍വിന്‍, ഡെയ്സി (ഇരുവരും ന്യൂയോര്‍ക്ക്).

Comments

comments

Share This Post