ഔഗേന്‍ മാര്‍ ദിവന്നാസിയോസിന്റെ ഓര്‍മപ്പെരുന്നാള്‍ 2ന് കൊടിയേറും

വാകത്താം: വള്ളിക്കാട്ട് ദയറായില്‍ കബറടങ്ങിയ മുന്‍ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്താ ഔഗേന്‍ മാര്‍ ദിവന്നാസിയോസ് തിരുമേനിയുടെ ആറാം ഓര്‍മപ്പെരുന്നാള്‍ 2013 ജൂണ്‍ രണ്ട് മുതല്‍ ആറ് വരെ നടക്കും.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും മെത്രാപ്പോലീത്തമാരും ഓര്‍മപ്പെരുന്നാളിന് കാര്‍മികത്വം വഹിക്കും.
ജൂണ്‍ 2ന് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്താ വിശുദ്ധ കുര്‍ബ്ബാ അര്‍പ്പക്കും. തുടര്‍ന്ന് കൊടിയേറ്റ്. പഠനോപകരണ കിറ്റ് വിതരണോദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. തുടര്‍ന്നു സണ്‍ഡേസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിദ്യാരംഭ ഒരുക്കവും വ്യക്തിത്വ വികസന സെമിനാറും.
ജൂണ്‍ 5ന് വൈകിട്ട് 6ന് ഇടുക്കി, റാന്നി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ക്ക് സ്വീകരണം. സന്ധ്യാമസ്കാരത്തിന്  പരിശുദ്ധ കാതോലിക്കാ ബാവാ നേതൃത്വം നല്‍കും. അനുസ്മരണ പ്രസംഗം-ഡോ. ജേക്കബ് മണ്ണുമ്മൂട്, തുടര്‍ന്ന് പ്രദക്ഷിണം, വാഴ്വ്, സ്ഹേവിരുന്ന്.
ജൂണ്‍ 6ന് രാവിലെ 8.30ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബ്ബാന, അനുസ്മരണ പ്രഭാഷണം, അവാര്‍ഡ് ദാനം, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, പ്രഭാത ഭക്ഷണം എന്നിവ നടക്കും.

Comments

comments

Share This Post