മംഗളം പത്രം ബഹിഷ്കരിച്ചു

പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് പള്ളിയുടെ കേസില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മംഗളം പത്രം ഓര്‍ത്തഡോക്സ് വിശ്വാസികള്‍ ബഹിഷ്കരിച്ചു.
ബഹുമാപ്പെട്ട കോടതി വിധികളെ ഒരു വിഭാഗത്തിനുമാത്രം അനുകൂലമായി വളച്ചൊടിക്കുന്ന മംഗളം പത്രം പത്രധര്‍മ്മമെന്ന സത്യത്തെ മറക്കരുതെന്ന് ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കൂടിയ യോഗം ആവശ്യപ്പെട്ടു. തുടര്‍ന്ന് നടന്ന പ്രതിഷേധ സമരത്തില്‍ എല്ലാ ഇടവകാംഗങ്ങളും പങ്കെടുത്തു. മംഗളത്തോടുള്ള പ്രതിഷേധ സൂചകമായി മംഗളം പത്രം കത്തിച്ചു.

Comments

comments

Share This Post