ആരോഗ്യ-പോഷക പദ്ധതിക്കു തുടക്കമായി

അഗളി: പോഷകാഹാരക്കുറവ് നേരിടുന്ന ആദിവാസി കുട്ടികള്‍ക്കായി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആരോഗ്യ-പോഷക പദ്ധതിക്ക് നെല്ലിപ്പതി ഊരില്‍ തുടക്കം കുറിച്ചു. 15 വയസില്‍ താഴെ പോഷകക്കുറവുള്ള കുട്ടികള്‍ക്ക് ദിവസവും വൈകുന്നേരം പാലും മുട്ടയും ബ്രഡും നല്‍കുന്നതാണ് പദ്ധതി.
പദ്ധതിയുടെ കോ-ഓര്‍ഡിറ്റേര്‍ ഡോ. സിബി തരകന്റെ നേതൃത്വത്തില്‍ ഊരുകളില്‍ സര്‍വേ നടത്തിയാണ് പോഷകക്കുറവുള്ളവരെ കണ്ടെത്തിയത്. ആദ്യഘട്ടം നാല് ഊരുകളിലും തുടര്‍ന്ന് പരമാവധി ഊരുകളിലും നടപ്പാക്കും. നെല്ലിപ്പതി ഊരില്‍ പി.സി. ബേബി ഉദ്ഘാടനം ചെയ്തു.
വന്ദ്യ എം.ഡി.യൂഹാനോന്‍ റമ്പാന്‍, ഫാ. എസ്. പോള്‍, കെ.ജെ. മാത്യു, ഡോ. സിബി തരകന്‍ എന്നിവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ ക്യാംപുകള്‍ നടത്താനും അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും സഹായമെത്തിക്കാനും ലക്ഷ്യമിടുന്നതായി കോ-ഓര്‍ഡിറ്റേര്‍ പറഞ്ഞു.

Comments

comments

Share This Post