പരിസ്ഥിതി വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

വിവേകപൂര്‍വ്വമായ പരിസ്ഥിതി പരിപാലനത്തിന് ആരാധനാലയങ്ങളും, പരിസരങ്ങളും, വിദ്യാലയങ്ങളും, വീടുകളും ഹരിതാഭമാക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. Kalpana
ദേവലോകം കാതോലിക്കേറ്റ് അരമന വളപ്പില്‍ കുന്തിരിക്കമര തൈ നട്ടും, എം.ഡി. സെമിനാരി സ്കൂള്‍, മാര്‍ ബസേലിയോസ് പബ്ളിക് സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തൈകള്‍ വിതരണം ചെയ്തും പരിസ്ഥിതി ദിനാചരണം ഊഷ്മളമാക്കി. നാളെ ജീവിക്കാനുള്ളവര്‍ക്ക് അവകാശപ്പെട്ട വായുവും വെള്ളവും മണ്ണും മലിനമാക്കി ഭൂമിയില്‍ നരകം സൃഷ്ടിക്കുന്ന ക്രൂരതയ്ക്ക് അറുതി വരുത്തണമെന്നും, മഴവെള്ള സംഭരണത്തിനും പ്ളാസ്റിക് നിരോധിത്തിനും സത്വര നടപടികള്‍ കൈകൊള്ളണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍ദ്ദേശിച്ചു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആരംഭിച്ച “പച്ചത്തുരുത്ത്” എന്ന പരിസ്ഥിതി വെബ്സൈറ്റിന്റെ ഉദ്ഘാടനവും ദേവലോകം അരമനയില്‍ പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വഹിച്ചു.
ഫാ. പി.എ. ഫിലിപ്പ്, ഫാ. എം.സി.കുര്യാക്കോസ്, ഡോ. കെ.പി.ജോയി എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ. പി.സി. ഏലിയാസ് പരിസ്ഥിതി പ്രതിജ്ഞ ചൊല്ലികൊടുത്തു.

Comments

comments

Share This Post