വായനാക്കൂട്ടവും, പുസ്തക പ്രദര്‍ശനവും സംഘടിപ്പിച്ചു

ദുബായ്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ലോക പുസ്തക ദിനത്തോടനുബന്ധിച്ച് വായനാക്കൂട്ടവും, പുസ്തക പ്രദര്‍ശനവും സംഘടിപ്പിച്ചു. Photo Gallery
മെയ് 24 വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ദേവാലയാങ്കണത്തില്‍ നടന്ന പുസ്തക പ്രദര്‍ശനത്തില്‍ ഡി.സി. ബുക്സ്, ബൈബിള്‍ സൊസൈറ്റി എന്നിവയുടെ സ്റാളുകള്‍ ഉണ്ടായിരുന്നു. പ്രദര്‍ശനം യൂണിറ്റ് പ്രസിഡന്റ് ഫാ. റ്റി.ജെ. ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു.
വായ ശീലമാക്കൂ വളരട്ടെ വിജ്ഞാം എന്ന ചിന്താവിഷയത്തില്‍ സാഹിത്യാവബോധ ക്ളാസുകള്‍, പുസ്തകം നിരൂപണം എന്നിവയും സംഘടിപ്പിച്ചു. ഫാ. റ്റി.ജെ. ജോണ്‍സണ്‍, ബാബുജി ജോര്‍ജ്ജ്, ജോണ്‍ പി.ജോര്‍ജ്ജ്, ഷോബിന് ഫിലിപ്പ് കോശി, അബി പൌലോസ് എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post