മാര്‍ തെയോഫിലോസ് 29ന് ഇന്ത്യയില്‍ തിരിച്ചെത്തും

ഹൂസ്റണ്‍: ക്യാന്‍സര്‍ രോഗത്തിന്റെ പിടിയില്‍ നിന്ന് പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തുന്ന മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ ജൂണ്‍ 29ന് ഇന്ത്യയില്‍ തിരിച്ചെത്തും.
ലിണ്‍ഡന്‍ ബി.ജോണ്‍സണ്‍ ഹോസ്പിറ്റലിലെ ഡോക്ടറായ റോബി വെസ്ളിയുടെ ശുശ്രൂഷയിലും പരിചരണത്തിലുമാണ് അഭിവന്ദ്യ മെത്രാപ്പോലീത്താ ഇപ്പോള്‍ സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന കേന്ദ്രത്തില്‍ കഴിയുന്നത്. തുടര്‍ച്ചയായുള്ള ഫിസിക്കല്‍ തെറാപ്പിയുടെ ഫലമായി വാക്കറിന്റെ സഹായത്തോടെ അഭിവന്ദ്യ മെത്രാപ്പോലീത്താ നടക്കാന്‍ ആരംഭിച്ചു.
കഴിഞ്ഞ ഞായറാഴ്ച അഭിവന്ദ്യ മെത്രാപ്പോലീത്താ ഭദ്രാസന കേന്ദ്രത്തിലെ അരമന ചാപ്പലില്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിച്ചു. സെന്റ് തോമസ് കത്തീഡ്രലിലെ സഹ വികാരിയായ ഫാ. മാമ്മന്‍ മാത്യു വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. ഫാ. പോള്‍ ടി. വര്‍ഗീസ് സഹകാര്‍മികത്വം വഹിച്ചു. ഇന്ത്യയില്‍ തിരികെ എത്തിയതിനുശേഷം ചികിത്സ തുടരും.

Comments

comments

Share This Post