ഓര്‍ത്തഡോക്സ് സഭ പരിസ്ഥിതിദിനാചരണം നടത്തി

മലങ്കര ഓര്‍ത്തഡോക്സ് സഭ ജൂണ്‍ 9ന് പരിസ്ഥിതി ദിനമായി ആചരിച്ചു. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥയും പരിസ്ഥിതി പരിപാലന ബോധവല്‍ക്കരണവും നടത്തി.
പാറയില്‍ സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ ഫാ. ടി.സി. ജേക്കബ് വൃക്ഷതൈ നട്ടു. പുത്തന്കുരിശ് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് പള്ളിയില്‍ ഒ.സി.വൈ.എമ്മിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി. ഫാ. സ്കറിയ ജോണ്‍ വൃക്ഷതൈ നട്ടു.
ഒ.സി.വൈ.എം. ദുബായ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. “ചിന്തിക്കുക, ഭക്ഷിക്കുക, പാഴാക്കാതെ സംരക്ഷിക്കുക” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിനും ചര്‍ച്ചാ ക്ളാസസിനും റെനി തോമസ്, റിനു തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. വന്ദ്യ ഗീവര്‍ഗീസ് റമ്പാന്‍, യൂണിറ്റ് സെക്രട്ടറി ജിഷി ബിന്നി എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post