പൌലോസ് മാര്‍ ഗ്രീഗോറിയോസ് അനുസ്മരണ പ്രഭാഷണ പരമ്പര 14ന്

പ്രമുഖ തത്വചിന്തകനും എഴുത്തുകാരനും മലങ്കര ഓര്‍ത്തഡോക്സ് സഭ ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന പൌലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ അനുസ്മരണാര്‍ത്ഥം യുവജനപ്രസ്ഥാനം യു.എ.ഇ. സോണിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ ഒന്നാം പ്രഭാഷണം ജൂണ്‍ 14ന് രാവിലെ 10.30 മുതല്‍ ഫുജറ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടക്കും.
യുവജനപ്രസ്ഥാനം ദുബായ് യൂണിറ്റ് പരിപാടിക്ക് നേതൃത്വം നല്‍കുമെന്ന് സോണല്‍ ഭാരവാഹികള്‍ അറിയിച്ചു.

Comments

comments

Share This Post