നാല് വൈദികര്‍ കോര്‍-എപ്പിസ്കോപ്പാ പദവിയിലേക്ക്

മലങ്കര ഓര്‍ത്തഡോക്സ് സഭ അടൂര്‍-കടമ്പനാട് ഭദ്രാസനത്തിലെ നാല് വൈദികരെ കോര്‍-എപ്പിസ്കോപ്പാ പദവിയിലേക്ക് ഉയര്‍ത്തുന്നു. ഇതുസംബന്ധിച്ച് വൈദികസംഘത്തിന്റെ ശുപാര്‍ശ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ അംഗീകരിച്ചു.
ഫാ. പി.ജി. കുര്യന്‍ പ്ളാങ്കാലായില്‍ (ആന്ദപ്പള്ളി), ഫാ. വൈ.തോമസ് മുട്ടുവേലി (തലവൂര്‍), ഫാ. പി.അലക്സാണ്ടര്‍ പൊയ്ക്കമേലേതില്‍ (പറക്കോട്), ഫാ. ജോണ്‍ സി.വര്‍ഗീസ് ഈഴകത്ത് (പട്ടാഴി) എന്നിവരെയാണ് കോര്‍-എപ്പിസ്കോപ്പാ പദവിയിലേക്ക് ഉയര്‍ത്തുന്നത്. 60 വയസ് പൂര്‍ത്തീകരിച്ചവരെയും വൈദിക ശുശ്രൂഷയില്‍ 30 വര്‍ഷം പൂര്‍ത്തീകരിക്കപ്പെട്ടവരുമാണ് ഇവര്‍.
ആന്ദപ്പള്ളി സെന്റ് മേരീസ് ഇടവകാംഗമായ ഫാ. പി.ജി. കുര്യന്‍ ഇപ്പോള്‍ കണ്ണംകോട് സെന്റ് തോമസ് കത്തീഡ്രല്‍ വികാരിയാണ്. ഫാ. വൈ. തോമസ് മുട്ടുവേലി തലവൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയപള്ളി ഇടവകാംഗമാണ്. ഇപ്പോള്‍ ആന്ദപ്പള്ളി സെന്റ് കുര്യാക്കോസ് വലിയപള്ളി ഇടവക വികാരി. ഫാ. ജോണ്‍ സി.വര്‍ഗീസ് തെക്കേത്തേരി സെന്റ് ജോര്‍ജ്ജ് ഇടവകാംഗമാണ്. ഇപ്പോള്‍ പെരിങ്ങാട് മര്‍ത്തശ്മൂനി വലിയപള്ളി ഇടവക വികാരി. ഫാ. പി. അലക്സാണ്ടര്‍ പറക്കോട് മാര്‍ അപ്രേം ഇടവകാംഗമാണ്. ഇപ്പോള്‍ ഏഴംകുളം മാര്‍ ഗ്രീഗോറിയോസ് ഇടവക വികാരിയായി സേവനം അുഷ്ഠിക്കുന്നു.
2013 ജൂലൈ 6 ശിയാഴ്ച രാവിലെ 7ന് അടൂര്‍ കണ്ണംകോട് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തിലാണ് സ്ഥാനാരോഹണ ചടങ്ങ്. തുടര്‍ന്ന് അനുമോദന സമ്മേളനം നടക്കും.

Comments

comments

Share This Post

Post Comment