മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് ദോഹ ഇടവകയില്‍ ഒ.വി.ബി.എസിന് തുടക്കമായി. ജൂണ്‍ 21ന് വിശുദ്ധ കുര്‍ബ്ബാനാനന്തരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത പതാക ഉയര്‍ത്തി.
വികാരി ഫാ. എം.എസ്.ജോയി, സഹവികാരി ഫാ. ജോസ് ഐസക്ക് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ജൂണ്‍ 26 മുതല്‍ ജൂലൈ 6 വരെ ക്ളാസുകള്‍ നടക്കും. ഇതുവരെ അഞ്ഞൂറോളം കുട്ടികളുടെ രജിസ്ട്രേഷന് നടന്നിട്ടുള്ളതായി സൂപ്രണ്ട് അറിയിച്ചു.