വി.പത്രോസ് പൌലോസ് ശ്ളീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി

പരുമല: സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് സെമിനാരി പള്ളിയുടെ കാവല്‍ പിതാക്കന്മാരായ വി.പത്രോസ്, പൌലോസ് ശ്ളീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി. Photo Gallery
രാവിലെ വിശൂദ്ധ കുര്‍ബ്ബാനയ്ക്കുശേഷം പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. അസിസ്റന്റ് മാജേര്‍മാരായ വന്ദ്യ ജോസഫ് റമ്പാന്‍, ഫാ. ബിജു, ഫാ. അലക്സാണ്ടര്‍ ഏബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു.
ജൂണ്‍ 28ന് വൈകിട്ട് ആറിന് സന്ധ്യാനമസ്ക്കാരം, ഏഴിന് അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ വചനശുശ്രൂഷ നടത്തും. 7.30ന് പടിഞ്ഞാറേ കുരിശിങ്കലേക്ക് ഭക്തിനിര്‍ഭരമായ റാസ, 8.15ന് ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, 8.30ന് കരിമരുന്ന് പ്രയോഗം. 29ന് രാവിലെ 6.45ന് പ്രഭാത നമസ്ക്കാരം, 7.30ന് അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വി.മൂന്നിന്മേല്‍ കൂര്‍ബ്ബാന, 9.15ന് വടക്കേ കുരിശിങ്കലേക്ക് പ്രദക്ഷിണം, 10ന് ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, നേര്‍ച്ച വിളമ്പ് എന്നിവ നടക്കും.
പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍, കെ.ഒ. ജോണി, പി.എ. ജേക്കബ്, ജി. ഉമ്മന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Comments

comments

Share This Post

Post Comment