ഭദ്രാസന കോണ്‍ഫറന്‍സ്; കമ്മിറ്റികള്‍ സജീവമായി

ന്യൂയോര്ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ദിവസങ്ങള്‍ അവശേഷിക്കെ കമ്മിറ്റികള്‍ സജീവമായി. ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ സജീവ നേതൃത്വത്തില്‍ സബ് കമ്മിറ്റികളും പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിച്ച് കോണ്‍ഫറന്‍സ് ഏറ്റവും വിജയപ്രദമാക്കുവാന്‍ യത്നിച്ചു വരുന്നു.
കോണ്‍ഫറന്‍സ് ഒന്നാം ദിവസമായ ജൂലൈ 10ന് വൈകിട്ട് 4ന് രജിസ്ട്രേഷന് ആരംഭിക്കും. ഡിന്നറിനുശേഷം ഘോഷയാത്രയും പ്രാര്‍ത്ഥനയും തുടര്‍ന്ന് ഉദ്ഘാടന സമ്മേളനം. മുഖ്യാതിഥികളായ കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി പ്രൊഫസര്‍ റവ.ഡോ. ബേബി വര്‍ഗീസ്, ഓര്‍ത്തഡോക്സ് ചര്‍ച്ച് ഇന്‍ യു.എസ്.എ.യിലെ റവ.ഫാ. റോബര്‍ട്ട് മിക്ളീന്‍ എന്നിവര്‍ പ്രസംഗിക്കും. പ്രശസ്ത ഗായകന്‍ കെ.ജി. മര്‍ക്കോസ് നേതൃത്വം നല്‍കുന്ന ഗാമേളയോടുകൂടി ഒന്നാംദിന പരിപാടികള്‍ സമാപിക്കും.
രണ്ടാം ദിവസം യാമപ്രാര്‍ത്ഥനകള്‍ക്കുശേഷം മുതിര്‍ന്നവര്‍ക്കും, യുവജനങ്ങള്‍ക്കും, കുട്ടികള്‍ക്കുമായി ചിന്താവിഷയങ്ങളും ചര്‍ച്ചാ ക്ളാസും നടക്കും. പ്രാര്‍ത്ഥനകള്‍, കോണ്‍ഫറന്‍സ് ക്വയര്‍ നേതൃത്വം നല്‍കുന്ന ഗാനശുശ്രൂഷ, ധ്യാനപ്രസംഗങ്ങള്‍ എന്നിവയോടെ അവസാനിക്കുന്ന രണ്ടാം ദിവസം വൈകുന്നേരം ടാലന്റ് ഷോ ക്രമീകരിച്ചിട്ടുണ്ട്. ഓരോ ഇടവകയ്ക്കും 7 മിനിറ്റ് വീതം ലഭിക്കും.
മൂന്നാം ദിവസം പ്രഭാഷണങ്ങളും ചര്‍ച്ചാ ക്ളാസുകളും നടക്കും. എം.ജി.ഒ.സി.എസ്.എം., ഫോക്കസ് എന്നീ പ്രസ്ഥാനങ്ങള്‍ നേതൃത്വം നല്‍കുന്ന സ്റഡിക്ളാസുകള്‍, സ്പോര്‍ട്ട്സ് ആന്റ് ഗെയിംസ്, മറ്റ് സൂപ്പര്‍ സെഷനുകള്‍ എന്നിവയും നടക്കും. നാലാം ദിവസം വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം സ്ഹേവിരുന്നോടുകൂടി കോണ്‍ഫറന്‍സിന് തിരശീല വീഴും.
അപ്സ്റേറ്റ് ന്യൂയോര്‍ക്കിലെ എലന്‍വില്ലയിലുള്ള ഓക്കേഴ്സ് ഹേവന്‍ റിസോര്‍ട്ടിലാണ് രണ്ടാം തവണയും കോണ്‍ഫറന്‍സ് നടക്കുന്നത്. കോണ്‍ഫറന്‍സ് കോര്‍ഡിറ്റേര്‍ ഫാ. സുജിത് തോമസ്, ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്‍ജ്ജ്, ട്രഷറര്‍ തോമസ് ജോര്‍ജ്ജ്, ജോയിന്റ് സെക്രട്ടറി ജീനാ തോമസ്, ജോയിന്റ് ട്രഷറര്‍ അന്‍സാ തോമസ്, സുവനീര്‍ എഡിറ്റര്‍ ഉമ്മന്‍ കാപ്പില്‍, സുവനീര്‍ ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ അജിത് ജോസഫ് വട്ടശ്ശേരില്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് മുന്‍കൈ എടുത്തുകൊണ്ട് പ്രവര്‍ത്തിക്കുന്നു.
ഫാ. വി.എം. ഷിബു (ചാപ്ളയിന്‍), ഫാ. ദിലീപ് ചെറിയാന്‍ (ഗായകസംഘം), ഫാ. ഷിബു ഡാനിയേല്‍, ഡോ. സാക്ക് സഖറിയാ, മനോജ് മാത്യു, ജീനാ ജോഷ്വാ (കരിക്കുലം), ഫാ. പൌലോസ് റ്റി.പീറ്റര്‍, ജോര്‍ജ്ജ് തുമ്പയില്‍ (പബ്ളിസിറ്റി), റവ.ഡോ.വര്‍ഗീസ് ഡാനിയേല്‍ (സ്പോര്‍ട്ട്സ് ആന്റ് ഗെയിംസ്), അലക്സ് ഏബ്രഹാം, ടീനാ തോമസ് (രജിസ്ട്രേഷന്‍), വെരി.റവ. സി.ജെ. ജോണ്‍സണ്‍ കോര്‍-എപ്പിസ്കോപ്പാ, ഏബ്രഹാം ജോഷ്വാ (എക്സ്-ഒഫീഷ്യോ), ഷാജി വര്‍ഗീസ് (എന്റര്‍ടെയിന്‍മെന്റ്), റോയി എണ്ണച്ചേരില്‍ (ഘോഷയാത്ര), ഏബ്രഹാം ജോഷ്വാ (ഓണ്‍-സൈറ്റ് റെസ്പോണ്‍സിബിലിറ്റി), ജീമോന്‍ വര്‍ഗീസ് (സെക്യൂരിറ്റി), ഡോ. ജോളി തോമസ് (മെഡിക്കല്‍ ടീം), ഉമ്മന്‍ കാപ്പില്‍, മാത്യു സാമുവേല്‍, എം.എം. ഏബ്രഹാം, വര്‍ഗീസ് പോത്താനിക്കാട്, കോരസണ്‍ വര്‍ഗീസ് (സുവനീര്‍ എഡിറ്റോറിയല്‍ ബോര്‍ഡ്), അജിത് ജോസഫ് വട്ടശ്ശേരില്‍, കുര്യാക്കോസ് തര്യന്‍, കൊച്ചുമ്മന്‍ ജേക്കബ്, ദാസ് കണ്ണാംതോട്ടില്‍, പോള്‍ സി.മത്തായി, രാജന്‍ പടിയറ, ഫിലിപ്പോസ് ഫിലിപ്പ്, സജി പോത്തന്‍, സജി ഏബ്രഹാം (സുവനീര്‍ ഫിനാന്‍സ് കമ്മിറ്റി) എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം കൊടുക്കുന്നു.
ഭദ്രാസനത്തില്‍ നിന്നുള്ള സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഫാ. ഡാനിയേല്‍ പുല്ലേലില്‍, പോള്‍ കറുകപ്പള്ളി, കോരസണ്‍ വര്‍ഗീസ് എന്നിവരുടെയും, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളായ ഫാ. എം.കെ. കുര്യാക്കോസ് (സെക്രട്ടറി), വര്‍ഗീസ് പോത്താനിക്കാട് (ബോര്‍ഡ് ഓഫ് ട്രസ്റി അംഗം), ഫാ. ഷിബു ഡാനിയേല്‍, ഫാ. ആന്‍ഡ്രൂ ഡാനിയേല്‍, അജിത് ജോസഫ് വട്ടശ്ശേരില്‍, ഫിലിപ്പോസ് ഫിലിപ്പ്, ഷാജി കെ.വര്‍ഗീസ്, ഡോ. സാക്ക് ജി. സഖറിയ എന്നിവരുടെയും സേവങ്ങള്‍ കോണ്‍ഫറന്‍സ് കമ്മിറ്റിക്ക് ലഭിക്കുന്നു.
ഭദ്രാസന ആസ്ഥാനത്ത് ചാന്‍സലര്‍ ഫാ. തോമസ് പോള്‍, എക്സിക്യുട്ടീവ് അസിസ്റര്‍ ഡീക്കന്‍ ഡെന്നീസ് മത്തായി, മെത്രാപ്പോലീത്തായുടെ സെക്രട്ടറി ഡീക്കന്‍ എബി ജോര്‍ജ്ജ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റന്റ്  ബാബു പാറയ്ക്കല്‍ എന്നിവരും കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു.
എം.ജി.ഒ.സി.എസ്.എം., മര്‍ത്തമറിയം വനിതാ സമാജം നേതാക്കളും കോണ്‍ഫറന്‍സ് വിജയത്തിലേക്ക് എത്തിക്കുവാന്‍ ഭാരവാഹികളോട് തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. “നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന് പ്രസാദവുമുള്ള യാഗമായി സമര്‍പ്പിക്കുവീന്‍” എന്നതാണ് ചിന്താവിഷയം.

Comments

comments

Share This Post

Post Comment