ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം

ഉത്തരാഖണ്ഡിലുണ്ടായ പ്രളയക്കെടുതി മൂലം ദുരന്തത്തിനിരയായ എല്ലാ കുടുംബങ്ങളോടുമുള്ള ദുഃഖത്തിലും നഷ്ടത്തിലും അവര്‍ക്കുണ്ടായ പ്രയാസത്തിലും പങ്കുചേര്‍ന്നുകൊണ്ട് ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ അടിയന്തിരമായി പങ്കാളികളാവണമെന്ന് ഗള്‍ഫ് മേഖലാ യുവജനപ്രസ്ഥാനം സെക്രട്ടറി ജിബു കുര്യന്‍ ആഹ്വാം ചെയ്തു. OCYM GCC Letter
ഗുജറാത്തില്‍ ഭൂകമ്പം ഉണ്ടായ സമയത്തും, കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ സുനാമി ഉണ്ടായപ്പോഴും സഹായഹസ്തവുമായി മുന്നിട്ടിറങ്ങിയ ഗള്‍ഫിലെ ഓര്‍ത്തഡോക്സ് ഇടവകകളും ആദ്ധ്യാത്മിക സംഘടനാ പ്രവര്‍ത്തകരും ഉത്തരഖണ്ഡ് ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ സൈന്യവുമായി ചേര്‍ന്നുകൊണ്ട് ചില സന്നദ്ധ സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തങ്ങള്‍ നാം വിസ്മരിച്ചുകുടാ.
അതാത് ഇടവക ഭരണ സമിതികളുമായി ആലോചിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനും അടുത്ത വെള്ളിയാഴ്ച പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തുന്നതിനും, പ്രവര്‍ത്തനങ്ങളെപ്പറ്റി ഇടവകാംഗങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നതിനും ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുന്നതിനുമുള്ള ക്രമീകരണങ്ങള്‍ ധൃതഗതിയില്‍ നടത്തണമെന്നും ജിബു കുര്യന്‍ അഭ്യര്‍ത്ഥിച്ചു.

Comments

comments

Share This Post

Post Comment