സ്നേഹപ്രവാഹം സംഗീതപരിപാടി

ദുബായ്. മലങ്കര ഒാര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യുഎഇ സോണിന്റെ ആഭിമുഖ്യത്തില്‍ മ്യൂസിക്കല്‍ മെഗാഷോ- സ്നേഹപ്രവാഹം നടത്തി. ശ്രുതി ലിറ്റര്‍ജിക്കല്‍ മ്യൂസിക് ഡയറക്ടര്‍ ഫാ.ഡോ.എം.പി.ജോര്‍ജിന്റെ ശാസ്ത്രീയസംഗീതം, വിജയ് യേശുദാസ് നയിച്ച ഗാനമേള, കലാഭവന്‍ പ്രജോദും റോജിനും നേതൃത്വം നല്‍കിയ ഹാസ്യവിരുന്ന് എന്നിവ ഉണ്ടായിരുന്നു. Photo Gallery
പരിപാടി കോണ്‍സല്‍ ഡോ.ടിജു തോമസ് ഉദ്ഘാടനം ചെയ്തു. ഫാ.ഡോ.എം.പി.ജോര്‍ജിനെ ഒസിവൈഎം സോണല്‍ പ്രസിഡന്റ് ഫാ.ടി.ജെ.ജോണ്‍സണ്‍ ആദരിച്ചു. അല്‍ഐന്‍ ഇടവക വികാരി ഫാ.സജി ഏബ്രഹാം, ഫുജൈറ ഇടവക വികാരി ഫാ.ലിജോ ജോസഫ്, ഷാര്‍ജ ഇടവക സഹവികാരി ഫാ.യാക്കൂബ് ബേബി, ജബല്‍അലി ഇടവക വികാരി ഫാ.മാത്യു വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ ബാബു വര്‍ഗീസ്, സോണല്‍ സെക്രട്ടറി മനോജ് തോമസ് പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment