മാര്‍ത്തോമ്മാ ശ്ളീഹായുടെ ദുക്റോനോ പെരുന്നാളും ഇടവകദിനവും 6ന്

പൂള്‍, ഡോര്‍സെറ്റ്: പൂള്‍ സെന്റ് തോമസ് (മലങ്കര) ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തിവരാറുള്ള മാര്‍ത്തോമ്മാ ശ്ളീഹായുടെ ദുക്റോനോ പെരുന്നാളും ഇടവക ദിനവും ജൂലൈ 6ന് പൂള്‍ സെന്റ് ക്ളെമെന്റ്സ് പള്ളിയില്‍ നടക്കും.
യു.കെ. ഭദ്രാസന സണ്‍ഡേസ്കൂള്‍ പ്രസ്ഥാനം വൈസ് പ്രസിഡന്റും പൂള്‍ സെന്റ് തോമസ് ഇടവക വികാരിയുമായ ഫാ. വര്‍ഗീസ് റ്റി.മാത്യു ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ 8.30ന് പ്രഭാത നമസ്കാരം, തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാന, ഭക്തിനിര്‍ഭരമായ റാസ, മദ്ധ്യസ്ഥപ്രാര്‍ത്ഥന, ആശീര്‍വാദം, നേര്‍ച്ച വിളമ്പ്, ആദ്യഫല ലേലം എന്നിവ നടക്കും.
ഒരു ദശാബ്ദം പിന്നിടുന്ന ഇടവകയിലെ ജീവകാരുണ്യ പ്രവര്‍ത്തത്തിന് കരുത്തേകാന്‍ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ തട്ടുകട രീതിയില്‍ ഭക്ഷണശാല ഒരുക്കുന്നു. സ്ഹേവിരുന്നോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും.

Comments

comments

Share This Post

Post Comment