അട്ടപ്പാടി ഊരുകളില്‍ സഹായവുമായി ഭദ്രാസന യുവജനപ്രസ്ഥാനം

ചെങ്ങന്നൂര്‍: പട്ടിണിമരണം തുടരുന്ന അട്ടപ്പാടിയിലെ വിവിധ ഊരുകളിലേക്ക് സഹായവുമായി ചെങ്ങന്നൂര്‍ ഭദ്രാസന യുവജനപ്രസ്ഥാനം പ്രവര്‍ത്തകര്‍ വ്യാഴാഴ്ച രാവിലെ പുറപ്പെടും.
ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ ഊരുകള്‍ സന്ദര്‍ശിച്ച് സഹായങ്ങള്‍ നല്‍കുന്നത്. അട്ടപ്പാടിയിലെ കടമ്പാറ വടക്ക്, കടമ്പാറ തെക്ക്, വെള്ളകുളം എന്നീ ഊരുകളിലെ 378 കുടുംബങ്ങളെ ഏറ്റെടുത്ത് അവര്‍ക്കാവശ്യമായ ഭക്ഷണവും മറ്റ് ആവശ്യവസ്തുക്കളും കുട്ടികള്‍ക്കുള്ള പഠനസാമഗ്രികളുമാണ് വിതരണം ചെയ്യുക.
ഓര്‍ത്തഡോക്സ് സഭയുടെ കീഴില്‍ അട്ടപ്പാടിയിലുള്ള സെന്റ് തോമസ് ആശ്രമം കേന്ദ്രീകരിച്ചാണ് സഹായ വിതരണം. ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് പങ്കെടുക്കും.

Comments

comments

Share This Post

Post Comment