ദുബായ് കത്തീഡ്രല്‍ പെരുന്നാള്‍ 4, 5 തീയതികളില്‍

ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വിശുദ്ധ മാര്‍ത്തോമ്മാ ശ്ളീഹായുട ദുക്റോനോ പെരുന്നാള്‍ ജൂലൈ 4, 5, തീയതികളില്‍ നടക്കും. അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും.
ജൂലൈ 4ന് വൈകിട്ട് 7ന് സന്ധ്യാമസ്കാരം, വചനശുശ്രൂഷ, റാസ, ധൂപപ്രാര്‍ത്ഥന, പ്രദക്ഷിണം, ആശീര്‍വാദം. 5ന് രാവിലെ 7.30ന് പ്രഭാത നമസ്കാരം, തുടര്‍ന്ന് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, ആശീര്‍വാദം, നേര്‍ച്ച വിളമ്പ് എന്നിവ നടക്കും.
ഇടവക വികാരി ഫാ. ടി.ജെ. ജോണ്‍സണ്‍, സെക്രട്ടറി ബാബുജി ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് +9714-3371122 എന്ന നമ്പരില്‍ ബന്ധപ്പെടുക

Comments

comments

Share This Post

Post Comment