അട്ടപ്പാടിക്ക് സ്നേഹസ്പര്‍ശവുമായി ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം

ഷോളയൂര്‍: മലങ്കര ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്റെ “അട്ടപ്പാടിക്ക് ഒരു സ്നേഹസ്പര്‍ഷം” പദ്ധതിക്ക് തുടക്കമായി. Photo Gallery ഉദ്ഘാടനം ഷോളയൂര്‍ പഞ്ചായത്തിലെ കടമ്പാറ ഊരില്‍ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. നിര്‍വഹിച്ചു. ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു.
സമസൃഷ്ടികളെ സ്നേഹിക്കുന്നതിലൂടെ നമ്മള്‍ ദൈവത്തെയാണ് സ്നേഹിക്കുന്നതെന്ന് അഭിവന്ദ്യ മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു. മതങ്ങളുടെ വിഭാഗീയതയ്ക്ക് അതീതമായ  സ്നേഹത്തിന്റെ പ്രകടനമാണ് വേണ്ടത്. അട്ടപ്പാടിയിലെ ദരിദ്രജനവിഭാഗം വിദ്യാഭ്യാസത്തിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് അഭിവന്ദ്യ മെത്രാപ്പോലീത്താ പ്രത്യാശിച്ചു.
ജോസ് ബേബി, നെല്ലിപ്പതി സെന്റ് തോമസ് ആശ്രമം ഡയറക്ടര്‍ ഫാ. എം.ഡി. യൂഹാനോന്‍ റമ്പാന്‍, ഫാ. തോമസ് കൊക്കാപറമ്പില്‍, ഫാ. മാത്യു ഏബ്രഹാം, ഫാ. പി.വൈ. ജസണ്‍, ഫാ. ഏബ്രഹാം കോശി കുന്നുംപുറത്ത്, ജോബിന്‍ ജോര്‍ജ്ജ്, ഡാര്‍വിന്‍ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.
ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ യുവജനങ്ങള്‍ സമാഹരിച്ച മൂന്നര ലക്ഷം രൂപയുടെ അരി, പലവ്യഞ്ജങ്ങള്‍, പഠനോപകരണങ്ങള്‍ എന്നിവ വെള്ളകുളം, വടക്കേ കടമ്പാറ, തെക്കേ കടമ്പാറ ഊരുകളില്‍ വിതരണം ചെയ്തു. നെല്ലിപ്പതി സെന്റ് തോമസ് ആശ്രമത്തിന്റെ ആരോഗ്യപോഷണം പരിപാടിയുമായി ചേര്‍ന്നാണ് തുടര്‍പദ്ധതികള്‍ നടത്തുക.

Comments

comments

Share This Post

Post Comment