കോലഞ്ചേരി പള്ളി പെരുന്നാളിന് കൊടിയേറി

കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി പെരുന്നാളിന് കൊടിയേറി. വികാരി ഫാ. ജേക്കബ് കുര്യന്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.
ജൂലൈ 8 മുതല്‍ 11 വരെ ദിവസങ്ങളില്‍ രാവിലെ 6.30ന് പ്രഭാത പ്രാര്‍ത്ഥന, 7ന് വിശുദ്ധ കുര്‍ബ്ബാന.  പ്രധാന പെരുന്നാള്‍ ദിനമായ 12ന് രാവിലെ 6.30ന് പ്രഭാത പ്രാര്‍ത്ഥന, 7ന് വിശുദ്ധ കുര്‍ബ്ബാന, 8ന് പ്രഭാത നമസ്കാരം, 9ന് അടൂര്‍-കടമ്പാട് ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയ മാര്‍ അപ്രേം മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന. 12ന് പ്രദക്ഷിണം, ആശീര്‍വാദം, ലേലം, കൊടിയിറക്ക്.
ജൂലൈ 13ന് രാവിലെ 6.30ന് പ്രഭാത പ്രാര്‍ത്ഥന, 7ന് വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 6ന് സന്ധ്യാനമസ്കാരം. 14ന് രാവിലെ 6ന് പ്രഭാത പ്രാര്‍ത്ഥന, 6.30ന് വിശുദ്ധ കുര്‍ബ്ബാന, 7.30ന് പ്രഭാത നമസ്കാരം, 8.30ന് വിശുദ്ധ കുര്‍ബ്ബാന എന്നിവ നടക്കും.
വികാരി ഫാ. ജേക്കബ് കുര്യന്‍ ചെമ്മനം, സഹവികാരി ഫാ. ലൂക്കോസ് തങ്കച്ചന്‍, ട്രസ്റിമാരായ ബാബുപോള്‍ പെരുംമ്പിള്ളില്‍, സാജു പി.വര്‍ഗീസ്, സെക്രട്ടറി ബെന്നി എന്‍.പി. നെല്ലിക്കാമുറിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

Comments

comments

Share This Post

Post Comment