ഓര്‍ത്തഡോക്സി സമ്മേളനത്തില്‍ ആറന്മുള കണ്ണാടിയുമായി ജോസഫ് എം. പുതുശേരി

ആഥന്‍സ്: ഇന്റര്‍ പാര്‍ലമെന്ററി അസംബ്ളി ഓണ്‍ ഓര്‍ത്തഡോക്സിയുടെ 20-ാമത് വാര്‍ഷിക ജനറല്‍ അസംബ്ളി ഗ്രീസിന്റെ തലസ്ഥാമായ ആഥന്‍സില്‍ നടന്നു.
സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറിയും കല്ലൂപ്പാറ മുന്‍ എം.എല്‍.എ.യുമായ ജോസഫ് എം.പുതുശേരിയും പങ്കെടുത്തു. രാഷ്ട്രീയ നേതാവ് എന്ന നിലയിലാണ് പുതുശേരി ഈ സമ്മേളനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
പാര്‍ലമെന്ററി ജനാധിപത്യം ക്രൈസ്തവ മൂല്യങ്ങളും അര്‍ഥങ്ങളും എന്നതായിരുന്നു ഈ വര്‍ഷത്തെ മുഖ്യ ചിന്താവിഷയം. ആതിഥേയ രാജ്യമായ ഗ്രീസ്, റഷ്യ, ചെക് റിപ്ളബിക്, റോമേനിയ, ഓസ്ട്രേലിയ, ആഫ്രിക്ക, പശ്ചിമേഷ്യ എന്നീ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളുമാണ് ഇത്തവണത്തെ വാര്‍ഷിക ജനറല്‍ അസംബ്ളിയില്‍ പങ്കെടുത്തത്.
മൂന്നു പ്രാവശ്യം കല്ലൂപ്പാറയെ പ്രതിനിധീകരിച്ച് കേരള അസംബ്ളിയില്‍ എത്തിയ പുതുശേരി, സമ്മേളന വേദിയായ ഗ്രീക്ക് പാര്‍ലമെന്റില്‍ ആറന്മുള കണ്ണാടിയുമായിട്ടാണ് എത്തിയത്. ലോകമെങ്ങും പ്രശസ്തിയാര്‍ജ്ജിച്ച ആറന്മുള കണ്ണാടി ഓര്‍ത്തഡോക്സി സമ്മേളനത്തില്‍ വെച്ച് ഗ്രീക്ക് പാര്‍ലമെന്റ് പ്രസിഡന്റ് ഇവാജ്ജലോസ് മെയിമാറാക്കിസിന് സമ്മാനമായി നല്‍കുകയും ചെയ്തു. തദവസരത്തില്‍ ഇന്ത്യന്‍ ഡെലിഗേഷിലെ റവ.ഡോ. കെ.എം. ജോര്‍ജ്ജും പങ്കെടുത്തു.
ഐ.എ.ഒ. പ്രസിഡന്റ് സെര്‍ജെയി പോപ്പോവ്, ഐ.എ.ഒ. സെക്രട്ടറി ജറല്‍ അസ്താസിയോസ് റെന്റസിസ്, ഗ്രീക്ക് പാര്‍ലമെന്റ് അംഗം സെര്‍ജെയി സെലിസ്നിയാക്, റഷ്യന്‍ ഐഡറേഷിലെ ഡുമാ സ്റേറ്റ് വൈസ് ചെയര്‍പേഴ്സണ്‍ ജൂലിയാനാ കാന്റന്‍ഗ്വാ, പാന്‍ ആഫ്രിക്കന്‍ പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് ഡേവിഡ് ഉഷുപാസ്വിലി, ജോര്‍ജിയന്‍ പാര്‍ലമെന്റ് പ്രസിഡന്റ്, റഷ്യന്‍ പാര്‍ലമെന്റ് അംഗം, സെര്‍ബിയന്‍ റിപ്പബ്ളിക്കിന്റെ നാഷണല്‍ അസംബ്ളി ഡെപ്യൂട്ടി സ്പീക്കര്‍ നോഡ് പൊപ്പോവിച്ച് എന്നിവര്‍ സമ്മേളനത്തിലെ വിശിഷ്ട വ്യക്തികളായിരുന്നു.

Comments

comments

Share This Post

Post Comment