കൊയ്നോണിയ; ഒരു കൂട്ടായ്മയുടെ വിജയം

മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഗള്‍ഫ് മേഖലയിലെ മാതൃ ദേവാലയമായ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജനവിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം 2008 മുതല്‍ പരുമല മാര്‍ ഗ്രീഗോറിയോസ് കാര്‍ഡിയോ വാസ്കുലര്‍ സെന്ററുമായി സഹകരിച്ചുകൊണ്ട് 21 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ നടത്തുന്ന ചാരിറ്റി പ്രോജക്ട് ആണ് “കൊയ്നോണിയ”.
ഇടവകയിലെ നല്ലവരായ വിശ്വാസികളുടെ സഹകരണം കൊണ്ട് ജാതിമതഭേദമ്യ ഏകദേശം 115 കുട്ടികളെ ഹൃദയ ശസ്ത്രക്രിയയിലൂടെ പുതുജീവിതത്തിലേക്ക് കൊണ്ടുവരുവാന്‍ പ്രസ്ഥാനത്തിനു കഴിഞ്ഞു. ഈ പ്രോജക്ടിന്റെ ഈ വര്‍ഷത്തെ ഉദ്ഘാടനം ഇടവകയിലെ സീനിയര്‍ അംഗം എ.ഓ. ജോണി ഒരു കുട്ടിയുടെ ഹൃദയ ശസ്ത്രക്രിയയ്ക്കുവേണ്ട മുഴുവന്‍ തുകയും ഇടവക വികാരി ഫാ. വര്‍ഗീസ് യോഹന്നാന്‍ വട്ടപ്പറമ്പിലിന് ല്‍നകികൊണ്ട് ഉദ്ഘാടം ചെയ്തു.
തദവസരത്തില്‍ ഒ.വി.ബി.എസ്.-സമ്മര്‍ ക്യാംപ് ഡയറക്ടര്‍ റവ. ഡീക്കന്‍ അനീഷ് പീറ്റര്‍ ജോണ്‍, കത്തീഡ്രല്‍ ആക്ടിംഗ് ട്രസ്റി സാംകുട്ടി തങ്കച്ചന്‍, സെക്രട്ടറി ജേക്കബ് പുല്ലാംകുടിയില്‍, പ്രസ്ഥാനം വൈസ് പ്രസിഡന്റ് ബിനു എം.ഈപ്പന്‍, സെക്രട്ടറി ഷിബു സി.ജോര്‍ജ്ജ്, ട്രഷറാര്‍ ക്രിസ്റി പി.മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു.

Comments

comments

Share This Post

Post Comment